രേഖാചിത്രം ഫസ്റ്റ് ലുക്ക് 
Entertainment

കന്യാസ്ത്രീ വേഷത്തില്‍ അനശ്വര, കൈപിടിച്ച് ആസിഫ് അലി: രേഖാചിത്രം ഫസ്റ്റ് ലുക്ക്

ആസിഫ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

സിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രേഖാചിത്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഫിന്‍ ടി ചാക്കോ ആണ്. ആസിഫ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കന്യാസ്ത്രിയുടെ വേഷത്തിലാണ് അനശ്വരയെ പോസ്റ്ററില്‍ കാണുന്നത്.

അനശ്വരയുടെ കൈപിടിച്ച് പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ആസിഫിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മാളികപ്പുറം, 2018, ആനന്ദ് ശ്രീബാല എന്നീ സിനിമകൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണ് ‘രേഖാചിത്രം’. വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നുത്. രാമു സുനില്‍, ജോഫിന്‍.ടി.ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ചിരിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനോജ്.കെ.ജയന്‍, ഭാമ അരുൺ, സിദ്ദീഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ തുടങ്ങിയവരാണ് ‘രേഖാചിത്ര’ത്തിലെ മറ്റ് അഭിനേതാക്കൾ. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: ഷമീർ മുഹമ്മദ്. കലാസംവിധാനം: ഷാജി നടുവിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍