Entertainment

വീണ്ടും കൊമ്പുകോർക്കാൻ ആസിഫും ബിജു മേനോനും: 'തലവൻ' 2 വരുന്നു

തലവന്റെ സക്സസ് സെലിബ്രേഷനിടെ ആയിരുന്നു രണ്ടാം ഭാ​ഗം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

സിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ തലവൻ മികച്ച അഭിപ്രായമാണ് നേടിയത്. തിയറ്ററിൽ മികച്ച വിജയം നേടാനും ജിസ് ജോയ് ചിത്രത്തിനായി. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചിരിക്കുകയാണ്. തലവന്റെ സക്സസ് സെലിബ്രേഷനിടെ ആയിരുന്നു രണ്ടാം ഭാ​ഗം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തത്.

പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ ആസിഫ് അലിയും ബിജു മേനോനും എത്തിയത്. പ്രമേയം കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ചിത്രം ശ്രദ്ധനേടുകയായിരുന്നു. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടാം ഭാ​ഗത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍