ടിക്കി ടാക്ക ടീസറില്‍ നിന്ന് 
Entertainment

ആക്ഷൻ ഹീറോ ആസിഫ് അലി; 'ടിക്കി ടാക്ക' ടീസർ പുറത്ത്

താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ടിക്കി ടാക്കയുടെ ടീസർ പുറത്ത്. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്തുവിട്ടത്. കളയ്ക്ക് ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാണ്. സൂപ്പർ ആക്ഷനോടെയാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്.

ആസിഫ് അലിയുടെ ആദ്യ മുഴുനീള ആക്‌ഷൻ സിനിമയാണ് ടിക്കി ടാക്ക. ചിത്രത്തിന്റെ സ്റ്റണ്ട് പരിശീലനത്തിനിടെയാണ് ആസിഫിന്റെ മുട്ടുകാലിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു അപകടം. താരത്തിന് അഞ്ച് മാസം വിശ്രമം നിർദേശിച്ചതോടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.

ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT