Asif Ali, Mohanlal 
Entertainment

മഴയത്ത് ക്യു നിന്ന് ടിക്കറ്റെടുത്ത് കണ്ട മോഹന്‍ലാല്‍ സിനിമ; അന്ന് ഇഷ്ടമായില്ല, ഇന്ന് അഭിപ്രായം മാറി: ആസിഫ് അലി

ചെന്ന ഷോ സോള്‍ഡ് ഔട്ടായി. അടുത്ത ഷോ വരെ ക്യൂവില്‍ നിന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

ചില സിനിമകള്‍ അതിന്റേതായ പ്രേക്ഷകരിലേക്ക് എത്തിച്ചേരാന്‍ സമയമെടുത്തേക്കും. തിയേറ്ററില്‍ പരാജയപ്പെട്ട പല സിനിമകളും പിന്നീട് കള്‍ട്ട് ക്ലാസിക്കുകളായി മാറിയിട്ടുണ്ട്. ദേവദൂതന്‍ പോലെ റീ-റിലീസില്‍ കാശ് വാരി മധുരപ്രതികാരം നേടിയ സിനിമകളുമുണ്ട്. അത്തരത്തിലൊരു സിനിമയാണ് 2005 ല്‍ പുറത്തിറങ്ങിയ ചന്ദ്രോത്സവം.

2005 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രോത്സവം. മോഹന്‍ലാല്‍ നായകനായ ചിത്രം കണ്ടതിന്റെ ഓര്‍മ പങ്കുവെക്കുകയാണ് നടന്‍ ആസിഫ് അലി. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി മനസ് തുറന്നത്. അന്ന് ചന്ദ്രോത്സവം ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീടാണ് തനിക്ക് ചിത്രം മനസിലായതെന്നും ആസിഫ് അലി പറയുന്നു.

''ചന്ദ്രോത്സവം കണ്ടത് മറക്കാനാകില്ല. തൊടുപുഴയില്‍ ടിക്കറ്റ് കിട്ടാനില്ലായിരുന്നു. മൂവാറ്റുപുഴയില്‍ നിന്നാണ് കണ്ടത്. തൊടുപുഴയില്‍ നിന്നും ബസ് കയറി ഞങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സെല്ലാം കൂടെ വളരെ ആവേശത്തോടെ ചന്ദ്രോത്സവം കാണാന്‍ പോയി. ചെന്ന ഷോ സോള്‍ഡ് ഔട്ടായി. അടുത്ത ഷോ വരെ ക്യൂവില്‍ നിന്നു. മഴയൊക്കെ പെയ്തിരുന്നു. മഴ കൊണ്ടു. അകത്തു കയറി ഷര്‍ട്ടൊക്കെ ഊരിയിട്ടാണ് സിനിമ കണ്ടത്'' ആസിഫ് അലി പറയുന്നു.

''അന്ന് തിയേറ്ററില്‍ ഞാന്‍ പ്രതീക്ഷിച്ചൊരു സിനിമയായിരുന്നില്ല. അന്നത്തെ എന്റെ പ്രായത്തിനും പക്വതയ്ക്കും ചന്ദ്രോത്സവം ഞാന്‍ വിചാരിച്ചിരുന്നൊരു സിനിമയായിരുന്നില്ല. ഞങ്ങള്‍ക്ക് അത് ഭയങ്കര ഷോക്കായിരുന്നു. ഞങ്ങള്‍ വേറൊരു സിനിമയായിരുന്നു പ്രതീക്ഷിച്ചത്. ഒരുപാട് നാളുകള്‍ക്ക് ശേഷം ചന്ദ്രോത്സവം വീണ്ടും കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് അന്ന് മനസിലാകാതിരുന്നതെന്ന് തിരിച്ചറിയുന്നത്. അന്ന് ഇഷ്ടപ്പെട്ടൊരു സിനിമ ചിലപ്പോള്‍ ഇന്ന് കാണാന്‍ പറ്റിയെന്ന് വരില്ല'' എന്നും ആസിഫ് അലി പറയുന്നു.

Asif Ali recalls watching a Mohanlal movie and not liking. Years later he understood the movie and why he didn't like it then.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഖാർഗെയുടെ വേദിയിലെ ശുദ്ധികലശം ക്രിമിനൽ കുറ്റം; എഫ്ഐആർ ഇടാൻ പ്രധാനമന്ത്രി നിർദ്ദേശിക്കണം': രാഹുൽ ഗാന്ധി

'ഒരുമിച്ച് വേദി പങ്കിട്ടാല്‍ ഒരുമതാചാരവും ലംഘിക്കപ്പെടുകയില്ല; കാലത്തിന് നിരക്കാത്ത പ്രസ്താവന' കാന്തപുരത്തിനെതിരെ കെകെ ശൈലജ

പൊലീസ് വേഷത്തിൽ പൃഥ്വിരാജും കരീനയും; ദായ്റയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം

സുഹൃത്തിന് ഒരിക്കലും നിങ്ങളുടെ തെറാപ്പിസ്റ്റ് ആകാൻ കഴിയില്ല, സംസാരവും തെറാപ്പിയും തമ്മിലുള്ള വ്യത്യാസം