എല്ലാം ശരിയാകും/ചിത്രം: ട്വിറ്റർ 
Entertainment

എല്ലാം ശരിയാകും, ആസിഫ്-രജിഷ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നു

ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ആസിഫ് അലിയും രജിഷ വിജയനും

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ഒന്നിക്കുകയാണ് ഹിറ്റ് ജോഡിയായ ആസിഫ് അലിയും രജിഷ വിജയനും. 'എല്ലാം ശരിയാകും' എന്നാണ് ചിത്രത്തിന്റെ പേര്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളുടെ ശ്രദ്ധേയനായ സംവിധായകനാണ് ജിബു.

സിനിമയുടെ ചിത്രീകരണം ഡിസംബർ പതിനെട്ടിന് ഈരാറ്റുപേട്ടയിൽ ആരംഭിക്കും. രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തിലൂടെ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായ ഒരു യുവാവിന്റെ കഥയാണ് സിനിമ. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, തുളസി , ജോർഡി പൂഞ്ഞാർ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഡോ. പോൾസ് എന്റെർടൈൻമെന്റ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT