മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടനാണ് ആസിഫ് അലി. 2009ല്‍ ഋതു എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടനായി മാത്രമല്ല വില്ലനായും സഹതാരമായും എല്ലാം ആസിഫ് കയ്യടി നേടാറുണ്ട്. ബോക്‌സ് ഓഫിസില്‍ ഏറ്റവും പണം വാരിയ ആസിഫ് അലി ചിത്രങ്ങള്‍ ഇവയാണ്.
കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. ആസിഫ് അലിക്കൊപ്പം ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ചിത്രം ആഗോള തലത്തില്‍ നിന്ന് 176 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.
ആസിഫ് അലിയെ നായകനാക്കി നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ ഒരു കര്‍ഷകന്റെ വേഷത്തിലാണ് ആസിഫ് എത്തിയത്. മാരിറ്റല്‍ റേപ്പിനെക്കുറിച്ച് പറയുന്ന ചിത്രം ബോക്‌സ് ഓഫിസില്‍ വന്‍ വിജയമായിരുന്നു. മൂന്ന് കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 20 കോടി രൂപയാണ് ബോക്‌സ് ഓഫിസില്‍ നിന്ന് നേടിയത്.
2019ല്‍ വമ്പന്‍ വിജയം നേടിയ ചിത്രമാണ് വൈറസ്. കേരളത്തിലുണ്ടായ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ ആസിഫിന്റെ പ്രകടനം മികച്ച അഭിപ്രായമാണ് നേടിയത്. 12 ദിവസം കൊണ്ട് ചിത്രം 15 കോടി രൂപയാണ് നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ആസിഫ് അലിക്കൊപ്പം പാര്‍വതി തിരുവോത്ത്, ടൊവിനോ തോമസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയാവുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. നെഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായമാണ് നേടിയത്. മനു അശോകനാണ് ചിത്രം ഒരുക്കിയത്.
ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ക്രൈം ത്രില്ലര്‍ ഡ്രൈമയാണ് തലവന്‍. ജോസ് ജോയാണ് ചിത്രം സംവിധാനം ചെയ്തത്. മേയ് 24 ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. 25 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷന്‍.
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് മൃതുല്‍ നായര്‍ ആയിരുന്നു. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളി, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം ബോക്‌സ് ഓഫിസില്‍ നിന്ന് 25 കോടി നേടി.
2016ല്‍ റിലീസ് ചെയ്ത ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്തത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ആസിഫിനൊപ്പം ബിജു മേനോന്‍, ആശ ശരത്ത്, രജീഷ വിജയന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ബോക്‌സ് ഓഫിസില്‍ വന്‍ വിജയമായിരുന്നു ചിത്രം. 4.5 കോടി മുടക്കിയ ചിത്രം 22 കോടിയാണ് നേടിയത്.
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജിസ് ജോയ് ആയിരുന്നു. കോമഡി ഫാമിലി എന്റര്‍ടെയ്‌നറായി എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. 20.5 കോടിയാണ് ചിത്രം ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates