Athiradi ഇൻസ്റ്റ​ഗ്രാം
Entertainment

കോളേജ് പ്രശ്നങ്ങൾ അതിരുവിട്ട് പുറത്തേക്ക്! 'അതിരടി' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍ കാണാം?

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ‘അതിരടി’ സ്ട്രീം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ക്ലാസ് കട്ടിംഗും, പാട്ടും, പ്രണയവും, അടിപിടിയുമായി ക്യാമ്പസ് കാലം സമ്മാനിച്ച ആ മാജിക് ഓർമ്മയില്ലേ? ആ യുവത്വത്തിന്റെ ഊർജവും ആവേശവും നൊസ്റ്റാൾജിയയും ചില സർപ്രൈസ് ട്വിസ്റ്റുകളോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പുതിയ മലയാള ചിത്രം ‘അതിരടി’. ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ചിത്രം ജൂൺ 19 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.

ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ദാരുണ സംഭവത്തെ തുടർന്ന് നിരോധിക്കപ്പെട്ട കോളേജിലെ പ്രശസ്തമായ “ആരോഹൺ” ഫെസ്റ്റ് വീണ്ടും നടത്താൻ സാംകുട്ടി (ബേസിൽ ജോസഫ്) എന്ന വിദ്യാർത്ഥി ഇറങ്ങിത്തിരിക്കുന്നു. എന്നാൽ, ലോക്കൽ ഗുണ്ടയും ഒപ്പം ഒരു പാട്ടുകാരനുമായ ശ്രീക്കുട്ടൻ വെള്ളായണി (ടൊവിനോ തോമസ്) സാംകുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ കഥയാകെ മാറുന്നു.

ഫെസ്റ്റിന്റെ കൗണ്ട്‌ഡൗൺ ആരംഭിക്കുമ്പോൾ സൗഹൃദങ്ങൾ പരീക്ഷിക്കപ്പെടുന്നു, ക്യാമ്പസ് രാഷ്ട്രീയം ചൂടുപിടിക്കുന്നു, ഒപ്പം ഒരു വമ്പൻ ഈഗോ ക്ലാഷും! ഹാസ്യവും ആക്ഷനും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജാണ് 'അതിരടി'. കോളേജ് ജീവിതത്തിന്റെ എല്ലാ മനോഹര നിമിഷങ്ങളുടെയും ഒരു ആഘോഷമാണ് ഈ ചിത്രം.

‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തായി ശ്രദ്ധേയനായ അരുണ്‍ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിസിഇടി കോളേജിന്റെ ആർട്സ് ഫെസ്റ്റായ ‘ആരോഹൺ’ വീണ്ടും നടത്താൻ ശ്രമിക്കുന്ന സാംകുട്ടിയുടെ ജീവിതത്തിലേക്ക് പ്രത്യേക സ്വഭാവക്കാരനായ ഗുണ്ട-പാട്ടുകാരൻ ശ്രീക്കുട്ടൻ വെള്ളായണി കടന്നുവരുന്നതോടെ കഥ കൂടുതൽ രസകരവും ആവേശകരവുമായി മാറുന്നു.

ദർശന രാജേന്ദ്രൻ, റിയ ഷിബു, സറിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെൽവിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ വിനീത് ശ്രീനിവാസനും സംഗീതസംവിധായകൻ ഷാൻ റഹ്മാനും തങ്ങളെത്തന്നെ അവതരിപ്പിക്കുന്ന പ്രത്യേക വേഷങ്ങളിൽ എത്തുന്നുണ്ട്.

“ഞങ്ങളുടെ ഏറ്റവും മനോഹരമായ സിനിമ ജീവിതത്തിലെ പലതിന്റെയും ഭാഗമായിരുന്ന പ്ലാറ്റ്ഫോമാണ് സോണി ലിവ്. അതുകൊണ്ടുതന്നെ ‘അതിരടി’യെ ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഏറെ സന്തോഷകരമാണ്. സൗഹൃദങ്ങളും ആഘോഷങ്ങളും തമാശകളും വികാരങ്ങളും നിറഞ്ഞ കോളേജ് ജീവിതത്തിന്റെ ആഘോഷമാണ് ഈ ചിത്രം. ഇത് ഞങ്ങൾ ഏറെ ആസ്വദിച്ച് ചെയ്ത കാര്യമാണ്. ജൂൺ 19 മുതൽ സോണി ലിവിൽ പ്രീമിയർ ചെയ്യുന്ന ചിത്രം രാജ്യത്തുടനീളമുള്ള പ്രേക്ഷകർ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ” ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയറിനെ കുറിച്ച് ബേസിൽ ജോസഫ് പറഞ്ഞു.

“എനിക്ക് അവതരിപ്പിക്കാൻ അവസരം ലഭിച്ച ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്നാണ് ശ്രീക്കുട്ടൻ. ഹാസ്യവും ആവേശവും ആക്ഷനും നിറഞ്ഞ ചിത്രമാണിത്. സോണി ലിവിലൂടെ ചിത്രം വീണ്ടും കാണാനോ ആദ്യമായി കാണാനോ പോകുന്ന പ്രേക്ഷകർക്ക് അത് പൂർണമായി ആസ്വദിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു” ടൊവിനോ തോമസ് പറഞ്ഞു.

ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്ന് നിർമ്മിച്ച ‘അതിരടി’, ഒരു കോളേജ് ഫെസ്റ്റിന്റെ പശ്ചാത്തലത്തിൽ ഹാസ്യവും ആക്ഷനും പ്രണയവും വികാരങ്ങളും സമന്വയിപ്പിച്ച ഒരു സമ്പൂർണ വിനോദചിത്രമാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ‘അതിരടി’ ജൂൺ 19 മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യും.

Basil Joseph and Tovino Thomas starrer Athiradi to start streaming on Sony Liv from June 19.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, നാല് ജില്ലകളില്‍ അവധി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'അമ്മേ, നമ്മുടെ പുതിയ കഥ എന്താ?'; വീണ്ടും സീന്‍ മാറ്റുമോ ചിദംബരം? ദുരൂഹത നിറച്ച് 'ബാലന്‍' ട്രെയിലര്‍

അമേരിക്ക വിട്ട് ഇന്ത്യന്‍ ടെക്കീസ്; 22,000 പേര്‍ നാട്ടില്‍ മടങ്ങിയെത്തി; ഇന്ത്യക്ക് ഭാരമോ ഭാഗ്യമോ ഈ മടക്കം?

ക്രിസ്മസ് തൂക്കി, ഓണവും നിവിന്‍ തൂക്കുമോ? മമിതയുടെ തിരിച്ചുവരവ്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT