ക്രിസ്മസ് തൂക്കി, ഓണവും നിവിന്‍ തൂക്കുമോ? മമിതയുടെ തിരിച്ചുവരവ്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഫസ്റ്റ് ലുക്ക്

ചിത്രത്തിന്റെ സംവിധാനം ഗിരീഷ് എഡിയാണ്
Nivin Pauly and Mamitha Baiju
Nivin Pauly and Mamitha Baiju
Updated on
2 min read

ആരാധകര്‍ കാത്തിരിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. നിവിന്‍ പോളിയും മമിത ബൈജുവും ഒരുമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഗിരീഷ് എഡിയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വരുന്ന ഗിരീഷ് എഡി ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

Nivin Pauly and Mamitha Baiju
ചുണ്ടും മൂക്കും ഒട്ടിച്ചേര്‍ന്ന അവസ്ഥ, ആദ്യ സര്‍ജറി മൂന്നാം മാസം; അവസാനത്തേത് ആറര മണിക്കൂര്‍ നീണ്ടത്; തുറന്ന് പറഞ്ഞ് അശ്വിന്‍

സര്‍വ്വം മായയിലൂടെ ക്രിസ്മസ് തന്റേതാക്കിയ നിവിന്‍ പോളി ഈ ഓണക്കാലവും തൂക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രേമലു നേടിയ വിജയത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ മമിതയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. ഭാവന സ്റ്റുഡിയോസും നിവിനും ഇതാദ്യമായി കൈകോര്‍ക്കുകയാണ്.

Nivin Pauly and Mamitha Baiju
'ലാലങ്കിള്‍ കരഞ്ഞതല്ല, വിയര്‍പ്പ് തുടച്ചതാണ്'; വൈറല്‍ വിഡിയോയുടെ സത്യാവസ്ഥ പങ്കിട്ട് എസ്തര്‍ അനില്‍

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്രേമലു നേടിയ ഗംഭീര വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസും ഗിരീഷ് എഡിയും ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് രചന. സംഗീത് പ്രതാപ്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

First Look Poster
First Look Poster

ഛായാഗ്രഹണം: അജ്മല്‍ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജംഷീര്‍ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റില്‍സ്: റിന്‍സണ്‍ എം.ബി, റിഷിലാല്‍ ഉണ്ണികൃഷ്ണന്‍,പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Summary

Nivin Pauly and Mamitha Baiju starrer Bathlahem Kudumba Unit first look poster.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com