'ലാലങ്കിള്‍ കരഞ്ഞതല്ല, വിയര്‍പ്പ് തുടച്ചതാണ്'; വൈറല്‍ വിഡിയോയുടെ സത്യാവസ്ഥ പങ്കിട്ട് എസ്തര്‍ അനില്‍

സിനിമ കണ്ട് കരയുന്ന മോഹന്‍ലാലിന്റെ വിഡിയോ വൈറലായിരുന്നു
Esther Anil,Mohanlal
Esther Anil, Mohanlal
Updated on
1 min read

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരിക്കുകയാണ് ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ മൂന്നാം വരവും പ്രേക്ഷകര്‍ നെഞ്ചേറ്റി. വലിയ സ്വീകരണമായിരുന്നു ചിത്രത്തിന് റിലീസ് ദിവസം ലഭിച്ചത്. എറണാകുളം കവിത തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പമാണ് മോഹന്‍ലാലും ചിത്രം കണ്ടത്. തിയേറ്ററില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു.

Esther Anil,Mohanlal
വിഷാദരോഗിയായ സുഹൃത്തിന്റെ മരണം തളര്‍ത്തി; അങ്ങനെയാണ് അവള്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്; ദീപികയെക്കുറിച്ച് അച്ഛന്‍

ഇക്കൂട്ടത്തില്‍ സിനിമ കണ്ട് കരയുന്ന മോഹന്‍ലാലിന്റെ വിഡിയോയും വൈറലായിരുന്നു. എന്നാല്‍ അത് മോഹന്‍ലാല്‍ കരഞ്ഞതല്ലെന്നും കണ്ണ് തുടച്ചതാണെന്നുമായിരുന്നു ചിലരുടെ വാദം. ഈ വിഷയത്തില്‍ ഇപ്പോഴിതാ വ്യക്തത നല്‍കിയിരിക്കുകയാണ് നടി എസ്തര്‍ അനില്‍. മോഹന്‍ലാലിനൊപ്പമിരുന്നാണ് എസ്തര്‍ ദൃശ്യം 3 കണ്ടത്. ഷോസ്‌കേപ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് എസ്തറിന്റെ പ്രതികരണം.

Esther Anil,Mohanlal
നസ്‌ലെന്‍ ഇല്ലാത്ത 'നസ്‌ലെന്‍ ചിത്രം'; അഭിനവ് സുന്ദര്‍ നായകിന്റെ 'ലവ് ലെറ്റര്‍ ടു സിനിമ' - മോളിവുഡ് ടൈംസ് റിവ്യു

''ആരേയും കരയിപ്പിക്കാനും ചിരിപ്പിക്കാനും സാധിക്കുന്ന ആളാണ് ലാലങ്കിള്‍. അത്രയും ഇന്‍വോള്‍ഡ് ആകുമ്പോള്‍ കണ്ണ് നിറയുന്നത് സ്വാഭാവികമാണ്. എന്റെ കണ്ണ് നിറഞ്ഞു. ആളുകള്‍ അംഗീകരിച്ചെന്നും അവര്‍ക്ക് ഇഷ്ടമായെന്നും കൊണ്ടും ആണ് ഞാന്‍ കരഞ്ഞത്. പക്ഷെ ലാലങ്കിള്‍ കരഞ്ഞുവെന്ന് പറയുന്നതിനെക്കുറിച്ച്, ഞാനിത് പറഞ്ഞാല്‍ തെറ്റാകുമോ ശരിയാകുമോ എന്നറിയില്ല, അദ്ദേഹം കരഞ്ഞതല്ല. വിയര്‍ത്തപ്പോള്‍ കണ്ണ് തുടച്ചതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തോട് ചോദിച്ചാലേ അറിയു.''എസ്തര്‍ പറയുന്നു.

''ഞങ്ങള്‍ അടുത്തിരുന്ന് തമാശയൊക്കെ പറയുകയായിരുന്നു. നോക്കൂ മീന, കണ്ണ് നിറഞ്ഞുവെന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കിയിരുന്നു. അത്രയേയുള്ളൂ. അദ്ദേഹം ആസ്വദിച്ചുവെന്നത് നേരാണ്. പക്ഷെ ചുറ്റുമുള്ളവര്‍ എങ്ങനെയെടുക്കുന്നുവെന്ന് നോക്കുകയായിരുന്നു അദ്ദേഹം. ഒട്ടും ലൗഡ് ആയിട്ടുള്ള വ്യക്തിയല്ല. അദ്ദേഹം ആളുകള്‍ക്ക് എന്ത് ഫീല്‍ ചെയ്യുന്നുവെന്ന് നിരീക്ഷിക്കുന്നതാണ്. ഞാന്‍ കരഞ്ഞത് എന്തുകൊണ്ടെന്ന്, എന്റെ കണ്ണ് ആയതിനാല്‍ എനിക്ക് പറയാം. ലാലങ്കിളിന്റേത് എനിക്ക് അറിയില്ല'' എന്നും എസ്തര്‍ പറയുന്നു.

Summary

Esther Anil reveals the reality of viral video of Mohanlal crying watching Drishyam 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com