

വില്ലന്‍ വേഷത്തിലൂടെയാണ് അശ്വിന്‍ കുമാര്‍ മലയാളികള്‍ക്ക് പരിചിതനാകുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമെല്ലാം കയ്യടി നേടുന്ന നടനായി മാറി. നായകനായും സഹനടനായുമെല്ലാം അശ്വിന്‍ കുമാര്‍ കയ്യടി നേടി. അഭിനയത്തിലെന്നത് പോലെ മിമിക്രിയിലൂടേയും അശ്വിന്‍ കയ്യടി നേടിയിട്ടുണ്ട്. കമല്‍ഹാസന്റെ ശബ്ദം മാത്രമല്ല ഡാന്‍സ് അടക്കം അനുകരിച്ച് അശ്വിന്‍ ഞെട്ടിച്ചിട്ടുണ്ട്.
അശ്വിന്റെ ഗാംഭീര്യമുള്ള ശബ്ദം കഥാപാത്രങ്ങള്‍ക്ക് നല്‍കുന്നത് വല്ലാത്തൊരു ആത്മാവാണ്. എന്നാല്‍ ആ ശബ്ദം നേടിയെടുക്കാന്‍ അശ്വിന് നേരിടേണ്ടി വന്നത് അതിസങ്കീര്‍ണമായ സര്‍ജറികളാണ്. തന്റെ സര്‍ജറികളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അശ്വിന്‍. ഡോസ് എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
'ഭയങ്കര മിറാക്കിള്‍ ആണ്. ഞാനൊരു അനുഗ്രഹീതനാണ്. അച്ഛനോടും അമ്മയോടും ഡോക്ടേഴ്‌സിനോടും സര്‍ജന്‍സിനോടും നന്ദി മാത്രം. എന്റെ ജീവിതത്തില്‍ പകുതി ജീവിതവും ആശുപത്രിയില്‍ ആയിരുന്നു. മൂന്ന് മാസമുള്ളപ്പോഴാണ് എന്റെ ആദ്യ സര്‍ജറി. പിന്നീട് ആറ് മാസത്തില്‍. അങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് സര്‍ജറികളായിരുന്നു. സ്‌കൂളില്‍ എനിക്ക് വെക്കേഷനെ ഇല്ലായിരുന്നു.വെക്കേഷന് നാട്ടിലേക്ക് വരുന്നത് സര്‍ജറി ചെയ്യാനോ ഡോക്ടറെ കാണാനോ ആയിരിക്കും. ചെയ്യുന്നതെല്ലാം മേജര്‍ ശസ്ത്രക്രിയകള്‍'' താരം പറയുന്നു.
'2006ലാണ് എന്റെ അവസാനത്തെ സര്‍ജറി നടക്കുന്നത്. ആറര മണിക്കൂര്‍ സര്‍ജറിയായിരുന്നു അത്. ഇതുവരെ ബ്യൂട്ടിഫിക്കേഷന് വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്ക് അപ്പര്‍ ലിപ്പില്‍ എല്ലുകളില്ലായിരുന്നു. ചൂണ്ടും പാലറ്റും ഇല്ല. ചുണ്ടും മൂക്കുമായി ചുരുണ്ടിരുന്നു. സൗണ്ട് തോമയിലെ ദിലീപിന്റെ കഥാപാത്രത്തെ പോലെ. സംസാരം പ്രശ്‌നമായിരുന്നു. ആ ഞാന്‍ ഇന്ന് മള്‍ട്ടി ലാഗ്വേജ് സിനിമയില്‍ ഡബ്ബ് ചെയ്യുന്നു. അഭിനേതാക്കളെ അനുകരിക്കുന്നു. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് അറിയില്ല. ഗ്രേറ്റ്ഫുള്ളാണ് ഞാന്‍' എന്നും അശ്വിന്‍ പറയുന്നു.
ഡോസ് ആണ് അശ്വിന്റെ ഒടുവിലിറങ്ങിയ ചിത്രം. ജോജു ജോര്‍ജ് നായകനായ വരവാണ് റിലീസ് ചിത്രം. ഈയ്യടുത്തിറങ്ങിയ സ്പായിലും അശ്വിന്‍ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ ഒടിടി സീരീസുകളിലും കയ്യടി നേടിയിട്ടുണ്ട്. മേനക, 1000 ബേബീസ് തുടങ്ങിയ സീരീസുകളില്‍ അശ്വിന്‍ അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates