കൃഷ്ണകുമാറിന്റെ വീട്ടില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ്/ സിസി ടിവി ദൃശ്യം 
Entertainment

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഫസില്‍ ഉള്‍ അക്ബര്‍ എന്ന യുവാവിനെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഫസില്‍ ഉള്‍ അക്ബര്‍ എന്ന യുവാവിനെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മാനസികരോഗിയാണെന്നു സംശയിക്കുന്നതായും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. 

ഞായറാഴ്ച രാത്രിയാണ് യുവാവ് അതിക്രമിച്ച് വീട്ടില്‍ കയറിയതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. രാത്രി ഒന്‍പതരയോടെ ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വക്കുകയായിരുന്നു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നല്‍കാതെ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗേറ്റ് തുറക്കാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ ഗേറ്റ് ചാടി അകത്തു കയറി വാതിലില്‍ ചവിട്ടുകയായിരുന്നെന്നും തുടര്‍ന്ന് പൊലീസിനെ വിളിക്കുകയായിരുന്നെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
 
പത്ത് മിനിറ്റിനുള്ളില്‍ തന്നെ വീട്ടിലെത്തിയ പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തു. രാഷ്ട്രീയ വിഷയമാണോ സിനിമാ സംബന്ധമായ വിഷയമാണോ എന്നറിയില്ലെന്നു കൃഷ്ണകുമാര്‍ പറഞ്ഞു. യുവാവിന്റെ വീട്ടില്‍ വിവരം അറിയിച്ചെങ്കിലും വീട്ടുകാര്‍ യുവാവിനെ വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും നടന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT