ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഇവരുടെ മുഖസാദൃശ്യമുണ്ടോ? ഇന്ദ്രജിത്ത് ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു 

ഇന്ദ്രജിത്ത് സുകുമാരന്‍, സര്‍ജാനോ ഖാലിദ് എന്നിവരുടെ ചെറുപ്പകാലം അഭിനയിക്കാനുള്ള കുട്ടികളെ തിരഞ്ഞാണ് കാസ്റ്റിങ് കോള്‍

സമകാലിക മലയാളം ഡെസ്ക്

കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന 22-ാമത് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, സര്‍ജാനോ ഖാലിദ് എന്നിവരുടെ ചെറുപ്പകാലം അഭിനയിക്കാനുള്ള കുട്ടികളെ തിരഞ്ഞാണ് കാസ്റ്റിങ് കോള്‍. ഇരുവരുടെയും മുഖ സാദൃശ്യമുള്ള 11നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ക്ഷണിച്ചിരിക്കുന്നത്. 

താത്പര്യമുള്ളവര്‍ ഫോട്ടോയും പെര്‍ഫോന്‍സ് വിഡിയോയും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയക്കാനാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. എപ്രില്‍ 10-ാം തിയതിക്ക മുന്‍പായി അയക്കാനാണ് നിര്‍ദേശം. വിവരങ്ങള്‍ക്ക് 8921712426 എന്ന നമ്പറില്‍ വിളിക്കാം. 

ഇതുവരെയും പേര് പുറത്തുവിടാത്ത ചിത്രത്തിന് 'പ്രൊഡക്ഷന്‍ നമ്പര്‍ 22' എന്നാണ് താല്‍കാലികമായി പേരിട്ടിരിക്കുന്നത്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന്‍, വിന്‍സി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരും പ്രധാന വേഷങ്ങളിലെത്തും. പ്രമോദ് മോഹന്റെതാണ് തിരക്കഥ. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സം?ഗീതം ഒരുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

SCROLL FOR NEXT