Avantika Mohan, Urvashi 
Entertainment

'അവര്‍ മഹാനടിയാണെന്നതില്‍ സംശയില്ല, പക്ഷെ സ്വഭാവം...'; ഉര്‍വശിയെ വിമര്‍ശിച്ച് അവന്തിക മോഹന്‍

മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നതിലാണ് യഥാര്‍ത്ഥ സീനിയോരിറ്റി വ്യക്തമാകുന്നതെന്നും താരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഇംഗ്ലീഷ് സംസാരിച്ചതിന് അവതാരകയെ പരസ്യമായി അവഹേളിച്ച ഉര്‍വശിയെ വിമര്‍ശിച്ച് നടി അവന്തിക മോഹന്‍. ഉര്‍വശിയുടെ വാക്കുകള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സുപ്രിയ മേനോന്‍ അടക്കം ഉര്‍വശിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അപമാനിക്കപ്പെട്ട അവതാരക ദക്ഷ രവീന്ദ്രനാഥിനെ പിന്തുണച്ചുള്ള ഇന്‍ഫ്‌ളുവന്‍സറുടെ വിഡിയോയുടെ കമന്റിലൂടെയാണ് അവന്തികയുടെ പ്രതികരണം.

മലയാളം അറിയാം എന്നത് ഇംഗ്ലീഷില്‍ സംസാരിക്കുന്നവരെ കളിയാക്കാനുള്ള അവകാശം നല്‍കുന്നില്ലെന്നാണ് അവന്തിക പറയുന്നത്. മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നതിലാണ് യഥാര്‍ത്ഥ സീനിയോരിറ്റി വ്യക്തമാകുന്നതെന്നും താരം പറയുന്നു. ഉര്‍വശി മികച്ച നടിയായിരിക്കും, പക്ഷെ സ്വാഭവത്തെക്കുറിച്ച് ഈ സംഭവം ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെന്നും അവന്തിക പറയുന്നു. ആ വാക്കുകളിലേക്ക്:

''മലയാളം അറിയാം എന്നത് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ കളിയാക്കാനുള്ള അവകാശം നല്‍കുന്നില്ല. ഇംഗ്ലീഷ് സംസാരിക്കുന്നത് ഒരാളെ ഉന്നതരാക്കുകയില്ലെന്നത് പോലെ തന്നെ. മലയാളം സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും ഇംഗ്ലീഷ് സംസാരിച്ചതിന് പരിഹരിക്കുന്നതും രണ്ടാണ്. ഭാഷാ പ്രാവീണ്യം ഒരാളുടെ ബുദ്ധിയുടെയോ നിലാവരത്തിന്റെയോ വ്യക്തിത്വത്തിന്റെയോ അളവുകോലല്ല. അസ്വസ്ഥതയുണ്ടായപ്പോഴും ശാന്തതയോടെയാണ് അവതാരക സാഹചര്യത്തെ നിയന്ത്രിച്ചത്.

മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നതിലാണ് യഥാര്‍ത്ഥ സീനിയേറിറ്റിയുള്ളത്. പ്രത്യേകിച്ചും, തങ്ങളുടെ ഏറ്റവും മികച്ചത് ചെയ്യുവന്നരെ. നിസ്സംശയം തന്നെ അവർ മഹാനടിയാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇത്തരം നിമിഷങ്ങള്‍ സ്വഭാവത്തെക്കുറിച്ച് ഒരാപാട് കാര്യങ്ങള്‍ പറയും. ഈ രംഗം എന്നില്‍ ഉത്കണ്ഠയുണ്ടാക്കി. ഞാനായിരുന്നു ആ അവതാരകയുടെ സ്ഥാനത്തെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ഒരു ധാരണയുമില്ല. അവളോട് സ്‌നേഹം മാത്രം''.

Avantika Mohan slams Urvashi for insulting the anchor for speaking english.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല; ഉത്സവങ്ങളില്‍ ഇടപെടും; ക്ഷേത്രങ്ങളില്‍ നടക്കുന്നത് ശാഖയും ക്ലാസും; പാര്‍ട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേകം ആപ്പ്'

പഴവങ്ങാടി തൊട്ട് മധൂർ വരെ; അറിയാം കേരളത്തിലെ പ്രധാന ​ഗണപതി ക്ഷേത്രങ്ങൾ

'പിണറായിക്കെതിരെയുള്ള ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറയാനാവില്ല; വിശദീകരിക്കാൻ ബാധ്യതയുണ്ട്': ടികെ ഗോവിന്ദനെ തള്ളി വി കുഞ്ഞികൃഷ്ണൻ എംഎൽഎ

ടിക്കറ്റെടുത്തിട്ട് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ റീഫണ്ട് കിട്ടുമോ? യാത്രക്കാര്‍ അറിയേണ്ടത്, മുന്നറിയിപ്പുമായി ഇത്തിഹാദ് റെയില്‍

ഇടുക്കിയിൽ മുസ്ലിം ലീഗ് പ്രവർത്തക യോഗത്തിൽ കൂട്ടയടി; ചേരിതിരിഞ്ഞ് നേതാക്കളും പ്രവർത്തകരും; യോഗം ചേരാനാവാതെ പിരിഞ്ഞു