ചിത്രം: ട്വിറ്റർ 
Entertainment

'അയ്യപ്പനും കോശിയും' ജനുവരി മുതൽ തെലുങ്കിൽ; ഭീംല നായക് റിലീസ് പ്രഖ്യാപിച്ചു

പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ് തെലുങ്കിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ ഹിറ്റായ അയ്യപ്പനും കോശിയും എന്ന സിനിമയുടെ തെലുങ്ക് പതിപ്പായ ഭീംല നായക് റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ് തെലുങ്കിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. 'ഭീംല നായക്' എന്നാണ് പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിലായും സ്വീകരിച്ചിരിക്കുന്നത്. ഗൗരി നന്ദ അവരിപ്പിച്ച കണ്ണമ്മ എന്ന കാഥാപാത്രമായാണ് നിത്യ മേനോൻ എത്തുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കിൽ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്.

അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനും കോശിയും. തെലുങ്കിൽ സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റർറ്റെൻമെന്റ്സാണ് നിർമ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു