വിഡിയോ ദൃശ്യം 
Entertainment

ആ​ദ്യ വെടി 'കോശി'യുടെ നെഞ്ചത്ത്, ദീപാവലി സ്പെഷ്യൽ വിഡിയോയുമായി ഭീംല നായക്

ഡാനിയൽ ശേഖറുടെ വണ്ടി വെടിമരുന്ന് ഉപയോഗിച്ച് കത്തിക്കുന്ന ഭീംല നായക്കിനെയാണ് പ്രൊമോ വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം അയ്യപ്പനും കോശിയുടേയും തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. തെലുങ്കിലെ സൂപ്പർതാരങ്ങളായ പവൻ കല്യാണും റാണ ദ​​ഗ്​ഗുബാട്ടിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ‘ഭീംല നായക്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ദീപാവലി ആഘോഷമാക്കാൻ വെടിക്കെട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. 

ഭീല നായക്കും ഡാനിയൽ ശേഖറും

ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരായി പവൻ കല്യാണാണ് എത്തുന്നത്. ഭീംല നായക് എന്നാണ് പവൻ കല്യാണിന്റെ കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജിന്റെ കോശി കുര്യനായെത്തുന്ന റാണയുടെ പേര് ഡാനിയൽ ശേഖർ എന്നാണ്. ഡാനിയൽ ശേഖറുടെ വണ്ടി വെടിമരുന്ന് ഉപയോഗിച്ച് കത്തിക്കുന്ന ഭീംല നായക്കിനെയാണ് പ്രൊമോ വിഡിയോയിൽ കാണുന്നത്. റോഡിൽ ഇരുന്ന മദ്യപിച്ചുകൊണ്ടാണ് ഭീംലയുടെ പെർഫോർമൻസ്. 

അടുത്ത വർഷം തിയറ്ററിലെത്തും

സച്ചി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. തെലുങ്കിനു പുറമെ ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന് റീമേക്ക് വരുന്നുണ്ട്. സാഗര്‍ കെ ചന്ദ്രയാണ് ഭീംല നായക് സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ അയ്യപ്പനും കോശിയും കട്ടയ്ക്കു നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നെങ്കിൽ തെലുങ്കിലേക്ക് വരുമ്പോൾ പവൻ കല്യാണിന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് റാണയുടെ നായിക. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്. 2022 ജനുവരി 12ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21