റാണ ദ​ഗ്​ഗുബട്ടി, അയ്യപ്പനും കോശിയും/ഫേയ്‌സ്ബുക്ക്‌ 
Entertainment

കോശി കുര്യനല്ല, തെലുങ്കിൽ ഡാനിയൽ ശേഖർ; ഭീംല നായകിൽ റാണ ദ​ഗുബാട്ടി

മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ റാണ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ വലിയ വിജയമായി മാറിയ ചിത്രമാണ് അയ്യപ്പനും കോശിയും. ഹിന്ദിയിലും തമിഴിലും തെലുങ്കിലും അടക്കം വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്കിന് ഒരുങ്ങുകയാണ്. ഭീംല നായക് എന്നു പേരിട്ടിരിക്കുന്ന തെലുങ്ക് റീമേക്കിൽ പവൻ കല്യാണും റാണ ദ​ഗുബാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ റാണ ​ദ​ഗുബാട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. 

മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ റാണ അവതരിപ്പിക്കുന്നത്. ഡാനിയൽ ശേഖർ എന്നാണ് തെലുങ്കിൽ കഥാപാത്രത്തിന്റെ പേര്. പുതിയ പോസ്റ്ററിന് ഒപ്പമായിരുന്നു പ്രഖ്യാപനം. റാണയുടെ ചിത്രത്തിലെ ലുക്ക് സെപ്റ്റംബർ 20ന് പുറത്ത് വിടും.‌

ഭീംല നായക് എന്ന പേരിൽ തെലുങ്കിൽ ഒരുങ്ങുന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് പവൻ കല്യാണാണ്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് പവൻ കല്യാൺ തെലുങ്കിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിൻറെ ടൈറ്റിൽ സോങ്ങും പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു. സാഗർ കെ ചന്ദ്രയാണ് സംവിധാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT