ബാബു ആന്റണി, ചാർമിള/ ഫയൽചിത്രം 
Entertainment

'ചാർമിളയെ തേച്ചപ്പോൾ നിങ്ങളോടുള്ള ഇഷ്ടവും കുറഞ്ഞു', ബാബു ആന്റണിയോട് ആരാധകൻ; മറുപടി

ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം

സമകാലിക മലയാളം ഡെസ്ക്

വർ സ്റ്റാർ എന്ന ചിത്രത്തിലൂടെ ആക്ഷൻ താരമായി മടങ്ങിവരവിന് ഒരുങ്ങുകയാണ് നടൻ ബാബു ആന്റണി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം താരത്തിനെതിരെ വിമർശനവുമായി ഒരു ആരാധകനെത്തി. നടി ചാർമിളയെ വഞ്ചിച്ചുപോയെന്നായിരുന്നു വിമർശനം. ചാർമിളയെ വഞ്ചിച്ചുപോയതോടെ ബാബു ആന്റണിയോടുള്ള ഇഷ്ടം കുറഞ്ഞു എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. എന്നാൽ ഇതു കേട്ട് നിശബ്ദനായിരിക്കാൻ താരത്തിനായില്ല. ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം. 

‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി–ചാര്‍മിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.’എന്നാണ് സിദ്ദിഖ് മുഹമ്മദ് എന്ന ആരാധകൻ കമന്റായി കുറിച്ചത്. 

‘താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’ എന്ന് ബാബു ആന്റണി മറുപടിയായി കറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT