വില്ലൻ വേഷങ്ങളിൽ മാത്രമായി ഒതുങ്ങിനിന്ന് പിന്നീട് തന്റെ അഭിനയത്തിലൂടെ സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ച നടനാണ് ബാബു രാജ്. ഒരു കാലത്ത് ബാബുരാജ് സ്ക്രീനിൽ എത്തിയിരുന്നത് നടന്റെ തല്ലു വാങ്ങാൻ മാത്രമായിരുന്നു. എന്നാൽ പണ്ടു പഠിച്ചതൊന്നും ബാബുരാജ് ഇപ്പോഴും മറന്നിട്ടില്ല. റോപ്പില്ലാതെ ഫൈറ്റ് ചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.
മലയാളത്തിന്റെ ഡോൺലി
റോപ്പിന്റെ സഹായമില്ലാതെ അടികൊണ്ട് ചാടി മറിയുന്ന ബാബുരാജിനെയാണ് വിഡിയോയിൽ കാണുന്നത്. പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ 'റോപ്പ് ഇല്ലാതെ ഫൈറ്റ്.. ഓൾഡ് സ്കൂൾ' എന്ന ക്യാപ്ഷ്യനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. മലയാളത്തിന്റെ ഡോൺലി എന്നാണ് ചിലർ ബാബുരാജിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതിലെ റിസ്കിനെക്കുറിച്ച് ഓർമിപ്പിക്കുന്നവരും നിരവധിയാണ്.
ഫഹദ് ഫാസിലിന്റെ ജോജിക്ക് ശേഷം മികച്ച വേഷങ്ങളാണ് ബാബു രാജിനെ തേടിയെത്തുന്നത്. വിശാലിന്റെ പുതിയ സിനിമയിൽ പ്രധാന വില്ലൻ വേഷത്തിലാണ് ബാബുരാജ് എത്തിയത്. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാൽ പ്രിയദർശൻ ടീമിന്റെ മരക്കാറിലാണ് ബാബുരാജ് അവസാനമായി അഭിനയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates