ചിത്രം; ഇൻസ്റ്റാ​ഗ്രാം 
Entertainment

'ബേബി ഓൺ ബോർഡ്', ആലിയയുടെ വസ്ത്രത്തിൽ എഴുത്ത്; രൂക്ഷ വിമർശനം

ഹൈദരബാദിൽ നടന്ന പ്രീറിലീസ് ഇവന്റിൽ താരം ധരിച്ച പിങ്ക് ഷറാറ സെറ്റാണ് വിവാദമായത്

സമകാലിക മലയാളം ഡെസ്ക്

റെ തിരക്കിലാണ് നടി ആലിയ ഭട്ട്. ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങൾ റിലീസിന് എത്തുകയാണ്. ഭർത്താവ് രൺവീർ കപൂറിന് ഒപ്പമുള്ള ബ്രഹ്മാസ്ത്രയാണ് പുതിയ ചിത്രം. ഇപ്പോൾ ബ്രഹ്മാസ്ത്രയുടെ പ്രമോഷൻ തിരക്കിലാണ് താരം. നിറവയറിലുള്ള ആലിയയുടെ നിരവധി ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് താരത്തിന്റെ പുതിയ ലുക്കാണ്. 

ഹൈദരബാദിൽ നടന്ന പ്രീറിലീസ് ഇവന്റിൽ താരം ധരിച്ച പിങ്ക് ഷറാറ സെറ്റാണ് വിവാദമായത്. വസ്ത്രത്തിന്റെ പുറകിലായി ‘ബേബി ഓൺ ബോർഡ്’ എന്ന് എഴുതിയിരുന്നു. പരിപാടിക്കിടെ അവതാരകനായ കരൺ ജോഹർ ആലിയ രണ്ട് കുട്ടികൾക്കാണു ജന്മം നൽകുന്നതെന്ന് പറഞ്ഞു. അതിലൊന്നാണ് ബ്രഹ്മാസ്ത്ര. അടുത്തത് വൈകാതെ ഉണ്ടാകും എന്നും പറഞ്ഞു. ഈ സമയം ആലിഞ്ഞ തിരിഞ്ഞു നിന്ന് ഷറാറയിൽ ‘ബേബി ഓൺ ബോര്‍ഡ്’ എന്ന് എഴുതിയത് കാണിച്ചു കൊടുക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഒരു വിഭാ​ഗം വിമർശനവുമായി രം​ഗത്തെത്തിയത്. കുഞ്ഞിന്റെ ജനനം പോലും സിനിമയുടെ പ്രമോഷന് ഉപയോഗിക്കുന്നുവെന്നാണ് വിമർശനം. താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് എത്തുന്നത്. എന്തു ധരിക്കണമെന്നും അതിൽ എന്ത് എഴുതണമെന്നതും ആലിയയുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് ആരാധകർ മറുപടി നല്‍കുന്നു. ഡിസൈനർമാരായ അബു ജാനി, സന്ദീപ് കോസ്‌ലയാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

'നിഷ്‌കളങ്ക മനസുള്ളയാള്‍, കട്ടന്‍ ചായയും പരിപ്പുവടയുമെന്ന് പറഞ്ഞ് വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചു'; ഇപിയുടെ ആത്മകഥ പ്രകാശനം ചെയ്തു

കേരളം: മുന്നേറ്റത്തിന്റെ മിഴിവും പ്രതിസന്ധികളുടെ നിഴലും

SCROLL FOR NEXT