Bachelor Party D'EUX ഇൻസ്റ്റ​ഗ്രാം
Entertainment

കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്‌ലിൻ; 'ബാച്ച്‌ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്

നവംബർ 19 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux'- ലെ നസ്‌ലിൻ്റെ അന്യായ മേക്കോവർ പോസ്റ്റർ പുറത്ത്. നസ്‌ലിൻ അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. കയ്യിൽ തോക്കുകളുമായി നിൽക്കുന്ന നസ്‌ലിനെ ആണ് പോസ്റ്ററിൽ കാണാനാകുന്നത്. അടുത്തിടെ നടൻ ടൊവിനോ തോമസിന്റെ പോസ്റ്ററും പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.

നവംബർ 19 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 14 വർഷങ്ങൾക്ക് ശേഷം ജെൻ സി വൈബിലാണ്, 2012 ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്- ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് അടുത്തിടെ തരംഗമായിരുന്നു.

സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർഥമാക്കുന്നത്.

യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്‌ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരീസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Bachelor Party D'EUX movie new look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

സയന്‍സ് ഫിക്ഷന്‍ സിനിമയല്ല! പറക്കും കാര്‍ അവതരിപ്പിച്ച് മസ്‌ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല്‍ വേഗം- വിഡിയോ

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്‍, രണ്ട് വാക്കില്‍ മറുപടി നല്‍കി വൈഭവ്

ദാദയ്ക്കും യുവിക്കുമൊപ്പം ലങ്കന്‍ ഇതിഹാസവും; കപ്പെടുക്കാന്‍ കച്ചകെട്ടി ക്യാപിറ്റല്‍സ്