'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

'ഞാനിവിടം എന്റെ സംഗീതം കൊണ്ട് നിറയ്ക്കും'
Anirudh Ravichander
Anirudh Ravichanderഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന സം​ഗീത സംവിധായകരിലൊരാളാണ് അനിരുദ്ധ് രവിചന്ദർ. തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും അനിരുദ്ധിന് ഒട്ടേറെ ആരാധകരുണ്ട്. അനിയാണ് സം​ഗീതമൊരുക്കുന്നതെങ്കിൽ പ്രേക്ഷകരും നിറഞ്ഞ മനസോടെയാണ് ആ സിനിമയ്ക്കായി കാത്തിരിക്കുക. 'ജയിലർ 2' ആണ് അനിരുദ്ധിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന ചിത്രം.

'ജയിലർ 2' വിലെ പാട്ടുകളെല്ലാം തിയറ്ററുകൾ ഇളക്കി മറിക്കുകയാണ്. ഇന്ന് അനിരുദ്ധിന്റെ 36-ാം പിറന്നാൾ കൂടിയാണ്. പ്രിയപ്പെട്ട സംഗീത സംവിധായകന് ആശംസകൾ ചൊരിയുകയാണ് ആരാധകവൃന്ദം. ‘ജയിലർ 2’ന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് അനിരുദ്ധിനായി ഒരുക്കിയ ആശംസാ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

അനിരുദ്ധിന്റെ മാസ് ബിജിഎമ്മുകളുടെ അകമ്പടിയോടെയാണ് ആശംസാ വിഡിയോകൾ. "30 വയസ്സിനുള്ളിൽ വലിയൊരു സംഗീത സംവിധായകൻ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ, അതിന് പത്ത് വർഷം മുൻപുതന്നെ നിങ്ങളെന്നെ മികച്ച സംഗീത സംവിധായകനാക്കി. ഞാനിവിടം എന്റെ സംഗീതം കൊണ്ട് നിറയ്ക്കും". എന്ന അനിരുദ്ധിന്റെ വാക്കുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്.

അനിരുദ്ധ് ഇന്ത്യയുടെ മൈക്കൽ ജാക്സനാണെന്നും അദ്ദേഹം ഇനിയും ഒരുപാട് ഉയരങ്ങളിലെത്തുമെന്നുമുള്ള രജനികാന്തിന്റെ വാക്കുകളും വിഡിയോയിൽ കേൾക്കാം. ആശംസാ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 2012ൽ പുറത്തിറങ്ങിയ ‘ത്രീ’ എന്ന സിനിമയിൽ സംഗീത സംവിധായകനായി, 21ാം വയസിലാണ് അനിരുദ്ധ് അരങ്ങേറ്റം കുറിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Anirudh Ravichander
അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
Anirudh Ravichander
'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്
Anirudh Ravichander
'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആ​ഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

Anirudh Ravichander birthday today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com