അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

'ഞങ്ങളുടെ പ്രിയപ്പെട്ട ദാദയ്ക്ക് ജന്മദിനാശംസകൾ'
Prithviraj with family
Prithviraj with familyഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

നടൻ പൃഥ്വിരാജിന്റെ 44-ാം പിറന്നാൾ ആണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേരുന്നത്. പൃഥ്വിരാജിന് ആശംസകൾ നേർന്ന് ഭാര്യയും നിർമാതാവുമായ സുപ്രിയ പങ്കുവച്ച പോസ്റ്റിലെ ഒരു വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഏതോ യാത്രയ്ക്കിടയിൽ പകർത്തിയ വിഡിയോ ആണിത്. 'അച്ഛന്റെ കൈ പിടിച്ച് സംസാരിച്ച് കൊണ്ടു റോഡരികിലൂടെ നടക്കുന്ന അലംകൃതയെ ആണ് വിഡിയോയിൽ കാണാനാവുക. ഞങ്ങളുടെ പ്രിയപ്പെട്ട ദാദയ്ക്ക് ജന്മദിനാശംസകൾ! നിങ്ങൾക്ക് എപ്പോഴും മികച്ച ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ! ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ടമാണ്!'- എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് സുപ്രിയയുടെ പോസ്റ്റിന് കമന്റുമായെത്തുന്നത്. വൈശാഖ് സംവിധാനം ചെയ്ത 'ഖലീഫ'യാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തിയറ്ററിലും ഒടിടിയിലും സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.

'വാരാണസി' ആണ് പൃഥ്വിരാജിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകനായെത്തുന്നത്. കുംഭ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Prithviraj with family
'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്
Prithviraj with family
'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആ​ഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി
Prithviraj with family
'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'
Summary

Supriya share cute video with Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com