

ആരാധകരെ എപ്പോഴും ചേർത്തു നിർത്തുന്ന നടനാണ് രജനികാന്ത്. ആരാധകരാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും അവരില്ലെങ്കിൽ താനൊന്നുമല്ലെന്ന് പറയുകയാണ് രജനികാന്ത്. 'ജയിലർ 2' സൂപ്പർ ഷോയിലാണ് ആരാധകരോടുള്ള നന്ദി രജനികാന്ത് അറിയിച്ചത്.
"എനിക്ക് 76 വയസാകുന്നു. ഇപ്പോഴും നിങ്ങൾ ഹീറോയായി തന്നെ നിൽക്കുന്നുണ്ടല്ലോ എന്ന് ഒരുപാട് പേർ എന്നോട് ചോദിക്കാറുണ്ട്. അതെങ്ങനെ എന്ന് പറയാമോ എന്നൊക്കെ ചോദിക്കാറുണ്ട്. അതിനെല്ലാം കാരണം എന്റെ ആരാധകരാണ്, തമിഴ് മക്കൾ.
അവരില്ലെങ്കിൽ ഞാൻ ഒന്നുമാകില്ലായിരുന്നു. അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, അങ്ങനെയാണ്. നിങ്ങൾ എനിക്ക് തരുന്ന സ്നേഹം, ബഹുമാനം അതെല്ലാം കാരണമാണ് ഇതുപോലെ വലിയ പ്രൊഡക്ഷൻ ഹൗസുകൾ എന്നെ സമീപിക്കുന്നത്. നെൽസണെ (നെൽസൺ ദിലീപ്കുമാർ) പോലെയുള്ള വലിയ സംവിധായകർ എന്നെ വച്ച് പടം എടുക്കുന്നത്.
എങ്ങനെയാണ് നിങ്ങളോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. നിങ്ങളുടെ പാദങ്ങളിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു. നന്നായി പോകണമെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. നന്ദി".- രജനികാന്ത് പറഞ്ഞു. അതേസമയം ഓപ്പണിങ് ഡേയിൽ തന്നെ 100 കോടി കടന്നിരിക്കുകയാണ് 'ജയിലർ 2'.
ലോകമെമ്പാടുമായി 125 കോടി ചിത്രം കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates