'രാജേഷിന്റെ പങ്കാളിയായതു കൊണ്ട് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം'; കുറിപ്പുമായി നടനും ഭാര്യയും

അതൊക്കെ എത്ര വലിയ കാര്യമാണെന്ന് ആലോചിച്ചു നോക്കൂ.
Rajesh Madhavan, Rajinikanth
Rajesh Madhavan, Rajinikanthഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
2 min read

'ജയിലർ 2' വിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടൻ രാജേഷ് മാധവനിപ്പോൾ. 'ജയിലർ 2' വിലെ 'അല ബൊലേലൊ' എന്ന പാട്ടിലാണ് രാജേഷ് മാധവൻ രജനികാന്തിനൊപ്പം തകർത്താടിയത്. ജീവിതത്തിൽ സ്വപ്നം പോലും കാണാത്ത വലിയ അവസരമാണ് രാജേഷിന് ലഭിച്ചതെന്ന് താരത്തിന്റെ പങ്കാളിയും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ട് കുറിച്ചു.

രാജേഷിന്റെ ജീവിതപങ്കാളി ആയിരിക്കുന്നതിലെ സൗഭാഗ്യങ്ങളിൽ ഒന്നായാണ് രജനികാന്തിനൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ് നിമിഷങ്ങളെ ദീപ്തി വിവരിച്ചത്. ‘ജയിലർ 2’ന്റെ സെറ്റിൽ നിന്നെടുത്ത ചിത്രങ്ങൾക്കൊപ്പമായിരുന്നു ദീപ്തിയുടെ സന്തോഷക്കുറിപ്പ്.

"എന്റെയൊരു ചെറിയ അഹങ്കാരം! സിനിമയെ അത്രയേറെ സ്നേഹിക്കുന്നവർക്ക് രജനികാന്തിനെ നേരിൽ കാണുന്നതും അദ്ദേഹം അഭിനയിക്കുന്നത് നോക്കിനിൽക്കുന്നതുമൊക്കെ വാക്കുകളിൽ വിവരിക്കാൻ പോലുമാകാത്ത വലിയൊരു സ്വപ്നമാണ്. അങ്ങനെയുള്ളപ്പോഴാണ്, എന്റെ ഈ ലക്കി മാന് (രാജേഷ് മാധവൻ) അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ അവസരം കിട്ടുന്നത്!

അതൊക്കെ എത്ര വലിയ കാര്യമാണെന്ന് ആലോചിച്ചു നോക്കൂ ?. സിനിമയിൽ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പോലും ഒരിക്കലും തുനിയാതിരുന്ന ഒരാളെ സംബന്ധിച്ച്, ഇത് സ്വപ്നങ്ങൾക്കും എത്രയോ അപ്പുറമാണ്. നിന്നെയോർത്ത് ഒരുപാട് ഒരുപാട് അഭിമാനം തോന്നുന്നു, കുഞ്ഞാ! സത്യം പറഞ്ഞാൽ, രാജേഷിന്റെ പങ്കാളിയായതു കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നായിത്തന്നെ ഞാൻ ഇതിനെ കാണുന്നു!.

അദ്ദേഹം സെറ്റിലേക്ക് കടന്നുവരുന്ന ഓരോ തവണയും, ആയിരക്കണക്കിന് നർത്തകരും കലാകാരന്മാരും കയ്യടികളോടെ അദ്ദേഹത്തെ വരവേൽക്കുമായിരുന്നു. ഓരോ തവണയും! അതിനെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എൻ്റെ ദേഹത്ത് രോമാഞ്ചം വരുന്നു. സിനിമ നിർമ്മിക്കുന്നവരും അതിൻ്റെ ഭാഗമായവരും നിറഞ്ഞ ഒരു ഇടത്ത്, അത്തരമൊരു സ്നേഹവും ആദരവും കാണാൻ കഴിയുക എന്നത് അതിമനോഹരമായ ഒരു കാര്യമാണ്.

വിവിധ തരത്തിലുള്ള ആരാധകക്കൂട്ടായ്മകളുണ്ട്, എന്നാൽ 'രജനികാന്തിസം' (Rajinikanth-ism) എന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണെന്ന് എനിക്ക് ആത്മാർത്ഥമായി തോന്നുന്നു. ഏറ്റവും രസകരമായ കാര്യം എന്താണെന്നോ ? കോളജിൽ പഠിച്ചിരുന്ന സമയത്ത് എന്റെ അടുത്ത സുഹൃത്തുക്കളിലൊരാൾ 'ഫാൻഡം' (ആരാധക സംസ്കാരം) അടിസ്ഥാനമാക്കി ഒരു തീസിസ് ചെയ്തിരുന്നു.

അതിന്റെ മുൻപേജിൽ രജനികാന്തിന്റെ ഒരു വലിയ പോസ്റ്ററും ഉണ്ടായിരുന്നു! ഇങ്ങനെയൊരു പ്രതിഭാസത്തെ നേരിൽ കാണാൻ എനിക്ക് അവസരം ലഭിക്കുമെന്ന് അന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ ?. സിനിമ, അതിലെ മനുഷ്യർ, അതിന്റെ മാന്ത്രികത... പിന്നെ ജീവിതം അപ്രതീക്ഷിതമായി സമ്മാനിക്കുന്ന ചെറിയ വിശേഷാവസരങ്ങൾ. അതിയായ നന്ദിയുണ്ട്".- ദീപ്തി കുറിച്ചു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Rajesh Madhavan, Rajinikanth
'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ
Rajesh Madhavan, Rajinikanth
'ഒരു സൂര്യൻ, ഒരു ചന്ദ്രൻ', റെക്കോർഡുകളെല്ലാം പഴങ്കഥ! 24 മണിക്കൂറിൽ വാരിക്കൂട്ടിയത് ഞെട്ടിക്കുന്ന കളക്ഷൻ; 'ജയിലർ 2' ആദ്യ ദിനം എത്ര നേടി
Rajesh Madhavan, Rajinikanth
'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'
Summary

Rajesh Madhavan share a heartfelt note on Rajinikanth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com