'ഒരു സൂര്യൻ, ഒരു ചന്ദ്രൻ', റെക്കോർഡുകളെല്ലാം പഴങ്കഥ! 24 മണിക്കൂറിൽ വാരിക്കൂട്ടിയത് ഞെട്ടിക്കുന്ന കളക്ഷൻ; 'ജയിലർ 2' ആദ്യ ദിനം എത്ര നേടി

കേരള ബോക്സ് ഓഫീസിലും റെക്കോർഡ് നേട്ടമാണ് ചിത്രം കൈവരിച്ചത്.
Jailer 2
Jailer 2ഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

ആദ്യ ദിനം തന്നെ റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ് രജനികാന്ത്- നെൽസൺ ദിലീപ്കുമാർ ചിത്രം 'ജയിലർ 2'. 'പക്കാ രജനി ഷോ' എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ഓപ്പണിങ് ഡേയിൽ തന്നെ 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. ആ​ഗോളതലത്തിൽ 125 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്നാണ് സാക്നിൽക് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിലെ മൊത്തം 70.25 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. വിദേശത്ത് നിന്ന് 55.00 കോടി ഗ്രോസ് കളക്ഷനും ചിത്രം നേടി. കേരള ബോക്സ് ഓഫീസിലും റെക്കോർഡ് നേട്ടമാണ് ചിത്രം കൈവരിച്ചത്. ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും വാരിയത് 12.5 കോടിയാണ്. ഇതോടെ വിജയ്- ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ റെക്കോർഡ് പഴങ്കഥയായി.

2023ൽ റിലീസ് ചെയ്ത ‘ലിയോ’ കേരളത്തിൽ നിന്നും ആദ്യദിനം വാരിയത് 12 കോടിയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കളക്ഷൻ 22 കോടിയാണ്. മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിൽ ഉള്ളത് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന സ്വീകരണത്തിന് വലിയ കാരണമായിട്ടുണ്ട്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി കയ്യടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ച ഘടകമാണ്.

രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ചിത്രം ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശം പ്രേക്ഷകരിൽ ഉണ്ടാക്കുന്നതിൽ നിർണായകമായിട്ടുണ്ട്. അതിഥി താരങ്ങളെല്ലാം മികച്ച പ്രകടനം തന്നെ ചിത്രത്തില്‍ നടത്തിയിട്ടുണ്ടെന്ന് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Jailer 2
'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'
Jailer 2
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'
Jailer 2
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ
Summary

Rajinikanth's Jailer 2 Box Office Collection Day 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com