സാധിക വേണു​ഗോപാൽ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ'; സാധികയുടെ 'കരിവാരിത്തേക്കൽ' വിഡിയോയ്ക്ക് താഴെ വിമർശനം

വിമർശനവുമായി എത്തിയവർക്ക് സാധിക നൽകിയ മറുപടിയാണ് ശ്ര​ദ്ധനേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലും ടെലിവിഷനിലും ഒരുപോലെ ശ്രദ്ധേയയാണ് നടി സാധിക വേണു​ഗോപാൽ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്. രൂക്ഷമായ ഭാ​ഷയിൽ ഇതിന് മറുപടി നൽകാനും സാധിക മറക്കാറില്ല. കഴിഞ്ഞ ദിവസം ഒരു മേക്കപ്പ് വിഡിയോ സാധിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിന് താഴെ വിമർശനവുമായി എത്തിയവർക്ക് സാധിക നൽകിയ മറുപടിയാണ് ശ്ര​ദ്ധനേടുന്നത്. 

ചപ്പില എന്ന ആദിവാസി പെൺകുട്ടിയാവാനാണ് സാധികയുടെ മേക്കോവർ. മേക്കപ്പ് ചെയ്ത് തന്നെ കരിവാരി തേക്കുന്നത് നിങ്ങളെ കാണിച്ചുതരാം എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ. ആദിവാസി പെൺകുട്ടിയുടെ വേഷവിധാനത്തിലാണ് സാധികയെ കാണുന്നത്. മുഖത്തും കയ്യിലുമെല്ലാം മേക്കപ്പ് തേച്ച് സാധികയെ കറുപ്പിച്ചിരിക്കുകയാണ്. ഈ വിഡിയോയ്ക്ക് താഴെയാണ് മോശം കമന്റുമായി ഒരു വിഭാ​ഗം എത്തിയത്.

ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്, നന്ദി.- എന്നാണ് അതിന് സാധിക മറുപടിയായി കുറിച്ചത്. ഇങ്ങനെ വിഡിയോ എടുത്ത് കാണിക്കുന്നത് മോശമാണെന്നും എന്താണ് ഉദ്ദേശം എന്നും ചോദിച്ച് മറ്റൊരാൾ എത്തി. ‘പ്രമോഷന്‍ ആണ് സഹോദരാ, നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശം. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി- എന്നായിരുന്നു മറുപടി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ