കങ്കണ റാണാവത്/ ഫയല്‍ 
Entertainment

കങ്കണ റണാവത്തിന് എതിരെ വാറണ്ട് 

കങ്കണ റണാവത്തിന് എതിരെ വാറണ്ട് 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അപകീര്‍ത്തി കേസില്‍ നടി കങ്കണ റണാവത്തിനെതിരെ മുംബൈ കോടതിയുടെ വാറണ്ട്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാവാത്തതിനെത്തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

മാര്‍ച്ച് ഒന്നിനു ഹാജരാവന്‍ നിര്‍ദേശിച്ച് ഫെബ്രുവരി ഒന്നിനാണ് അന്ധേരി മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കങ്കണയ്ക്കു സമന്‍സ് അയച്ചത്. എന്നാല്‍ ഇന്ന് കങ്കണ കോടതിയില്‍ എത്തിയില്ല. കേസ് കോടതി മാര്‍ച്ച് 22ലേക്കു മാറ്റി.

ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. 

കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്റെ പരാതി. പരാതി അന്വേഷിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ