Bala വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ

എറണാകുളം ജില്ലാ കോടതിയിൽ നിന്നുള്ള വിഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കോടതിയിൽ നിന്ന് തനിക്ക് നീതി കിട്ടിയെന്ന് നടൻ ബാല. കഴിഞ്ഞ ഒന്നര വർഷമായി കസ്റ്റഡിയിലായിരുന്ന തന്റെ ഫോൺ തിരിച്ചു കിട്ടിയതിന്റെ സന്തോഷമാണ് സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവച്ചത്. എറണാകുളം ജില്ലാ കോടതിയിൽ നിന്നുള്ള വിഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്.

"രണ്ട് വർഷം നീണ്ടുനിന്ന നീതിക്കു വേണ്ടിയുള്ള പോരാട്ടം. നിങ്ങൾ എന്നെ തകർക്കാൻ ശ്രമിച്ചോളൂ, എന്നാൽ ഓർക്കുക, നിങ്ങളുടെ നിങ്ങളുടെ നുണകൾക്കു മുന്നിൽ ഞാൻ തല കുനിക്കില്ല. അവസാനം ദൈവം നീതി പുലർത്തും".- എന്നും ബാല കുറിച്ചു.

നിയമത്തിന്റെ പേരിൽ കഴിഞ്ഞ പത്ത് വർഷമായി ചിലർ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, ഇപ്പോഴും കേസും കോടതിയുമായി വേട്ടയാടൽ തുടരുകയാണെന്നും താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. മുൻ വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് താരത്തിന്റെ ഫോൺ പിടിച്ചുവച്ചിരുന്നതെന്നാണ് സൂചന.

ഫോൺ കാണിച്ചു കൊണ്ടാണ് ബാല കോടതിയിൽ നിന്നും ഇറങ്ങിവരുന്നത്. ഒപ്പം ബാലയുടെ അഭിഭാഷകരുമുണ്ട്. കുറച്ച് വൈകിയെങ്കിലും ന്യായം ജയിച്ചുവെന്നും ബാല വിഡിയോയിൽ പറയുന്നുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Bala reveals that he got justice from the court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന്‍ നഷ്ടമായി; അന്വേഷണത്തിന് എസ്‌ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ