BALACHANDRA MENON ഫയല്‍
Entertainment

അന്ന് മികച്ച നടനും സംവിധായകനും ചിത്രത്തിനുമുള്ള അവാര്‍ഡ് കിട്ടേണ്ടതായിരുന്നു; ദേശീയ അവാര്‍ഡില്‍ അട്ടിമറി നടന്നു: ബാലചന്ദ്ര മേനോന്‍

കേരളത്തില്‍ നിന്നു വന്നയാളുകള്‍ നന്നായി തിരിമറിച്ചിട്ടാണ് മാറിപ്പോയത്

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് ബാലചന്ദ്ര മേനോന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, ഗായകന്‍, എഡിറ്റര്‍ തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ തന്നെ ഈ ജോലികളെല്ലാം ചെയ്ത് കയ്യടി നേടുകയും ചെയ്തിട്ടുണ്ട് ബാലചന്ദ്ര മേനോന്‍.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1997 ല്‍ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്ര മേനോന്‍ ദേശീയ പുരസ്‌കാരം നേടുന്നത്. എന്നാല്‍ അന്ന് പുരസ്‌കാര നിര്‍ണയത്തില്‍ അട്ടിമറി നടന്നുവെന്നാണ് ബാലചന്ദ്ര മേനോന്‍ ഇപ്പോള്‍ ആരോപിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷം ആഘോഷിക്കുന്ന പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലചന്ദ്ര മേനോന്‍.

'അവാര്‍ഡ് നിശ്ചയം പൂര്‍ത്തിയായപ്പോള്‍ ഞാനായിരുന്നു മികച്ച നടന്‍, ഞാന്‍ മാത്രം. എന്റേതായിരുന്നു മികച്ച ഫീച്ചര്‍ ഫിലിം. ഞാനായിരുന്നു മികച്ച സംവിധായകന്‍. മൂന്ന് അവാര്‍ഡുകളും ബാലചന്ദ്രമേനോന് എന്ന് പറഞ്ഞ് തീരുമാനമാകേണ്ട സമയം വന്നപ്പോള്‍ തിരിമറി നടന്നു. അതില്‍ കേരളത്തില്‍ നിന്നുവന്നയാളുകള്‍ നന്നായി തിരിമറിച്ചിട്ടാണ്, ഈ രീതിയില്‍ മാറിപ്പോയത്', എന്നായിരുന്നു ബാലചന്ദ്ര മേനോന്‍ പറയുന്നത്.

ബാലചന്ദ്ര മേനോന് 1997 ല്‍ മികച്ച നടനുള്ള പുരസ്‌കാരം സുരേഷ് ഗോപിയ്‌ക്കൊപ്പം പങ്കിടേണ്ടി വന്നിരുന്നു. കളിയാട്ടത്തിലെ പ്രകടനത്തിലൂടെയാണ് സുരേഷ് ഗോപിയെ തേടി പുരസ്‌കാരമെത്തിയത്. കളിയാട്ടം ഒരുക്കിയ ജയരാജ് ആയിരുന്നു മികച്ച സംവിധായകന്‍. കന്നഡ ചിത്രം തായി സാഹിബ ആയിരുന്നു മികച്ച സിനിമ.

Balachandra Menon accusses foul play in 1997 national film awards. he was expected to win best director and film also.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

'ഒറിജിനലിനെ വെല്ലും'; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

SCROLL FOR NEXT