Prabhas, Sandeep Reddy Vanga
Prabhas, Sandeep Reddy Vanga എക്സ്

പുറത്തിറങ്ങിയാൽ ഫോട്ടോയെടുക്കും, ആറ് മാസത്തേക്ക് ആളുകളുടെ മുന്നിൽപ്പെടരുത്; പ്രഭാസിന് നിർദേശവുമായി സംവിധായകൻ

ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Published on

പ്രഭാസിനെ നായകനാക്കി സന്ദീപ് വാങ്ക റെഡ്ഡി ഒരുക്കുന്ന ചിത്രമാണ് സ്പിരിറ്റ്. ഇന്ത്യൻ സിനിമയിലെ തന്നെ ഇതുവരെയുള്ള റെക്കോർഡുകളെല്ലാം സ്പിരിറ്റ് തകർക്കുമെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങും കഴിഞ്ഞദിവസം നടന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ചിത്രത്തിലെ നായകനായ പ്രഭാസിനോട് ആറ് മാസത്തേക്ക് പൊതുജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടരുതെന്ന് സംവിധായകന്‍ നിര്‍ദേശിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് അതീവരഹസ്യമായി സൂക്ഷിക്കാന്‍ വേണ്ടിയാണ് സന്ദീപ് റെഡ്ഡി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രഭാസ് സ്പിരിറ്റിലെത്തുന്നത് എന്നാണ് വിവരം. ക്ലീന്‍ ഷേവ് ചെയ്ത് മീശ മാത്രം വെച്ചു കൊണ്ടുള്ള പൊലീസ് ഗെറ്റപ്പിനൊപ്പം സര്‍പ്രൈസ് ഗെറ്റപ്പും ഉണ്ടായേക്കുമെന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്. പ്രഭാസിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായാണ് സ്പിരിറ്റ് വരുന്നത്. കരിയറിലെ ആദ്യത്തെ പൊലീസ് വേഷത്തിലാണ് പ്രഭാസ് എത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ചിരഞ്ജീവി ചിത്രത്തിൽ പ്രഭാസിന്റെ അച്ഛനായി അഭിനയിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും സന്ദീപ് ഇത് തള്ളിക്കളഞ്ഞിരുന്നു. ചിത്രത്തിനായി പ്രഭാസ് ശരീരഭാരം കുറച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. അഞ്ച് ഇന്ത്യൻ ഭാഷകളിലായി ഒരു ഓഡിയോ ടീസർ സ്പിരിറ്റിന്റെ അണിയറപ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു.

പ്രഭാസ് പറയുന്ന ഒരു ചെറിയ സംഭാഷണവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "സർ, കുട്ടിക്കാലം മുതൽ എനിക്ക് ഒരു മോശം ശീലമുണ്ട്".- എന്നാണ് പ്രഭാസ് ടീസറിൽ പറയുന്നത്. ഏകദേശം 600 കോടി ബജറ്റിലാണ് സ്പിരിറ്റ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ 25ാമത് ചിത്രമാണ് ഇത്.

Prabhas, Sandeep Reddy Vanga
എന്തൊക്കെ കാണണം! കല്യാണത്തിന് ഡോൺ ലീ വരെ; പ്രഭാസ്- അനുഷ്ക എഐ വിവാഹ വിഡിയോ പങ്കുവച്ച് ആർജിവി

2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഈയിടെയാണ് പൂര്‍ത്തിയായത്. ബോളിവുഡ് താരം വിവേക് ഒബ്രോയ്‌യാണ് ചിത്രത്തിലെ വില്ലന്‍. പ്രകാശ് രാജ്, കാഞ്ചന എന്നിവരാണ് മറ്റ് താരങ്ങള്‍.

Prabhas, Sandeep Reddy Vanga
'ഒരു യുഗത്തിന് നാമകരണം ചെയ്ത മഹദ് വ്യക്തി, ചെന്നൊന്നു കാണണം'

ടി സീരീസും സന്ദീപ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് സ്പിരിറ്റ് നിര്‍മിക്കുന്നത്. കൊറിയന്‍ സൂപ്പര്‍ താരം ഡോണ്‍ ലീയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റൂമറുകളുണ്ടായിരുന്നെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

Summary

Cinema news: Actor Prabhas to avoid all public appearance for 6 Months.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com