ബാലചന്ദ്ര മേനോൻ ഭാര്യ വരദയ്ക്കൊപ്പം/ ഫേയ്സ്ബുക്ക് 
Entertainment

പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തൽ; വിവാഹവാർഷിക ദിനത്തിൽ ബാലചന്ദ്ര മേനോൻ

'കുഞ്ഞുവാവയുടെ 'അപ്പി' കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ  വേണ്ട എന്നു കരുതി'

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ട സംവിധായകനാണ് ബാലചന്ദ്ര മേനോൻ. രസകരമായ കുറിപ്പിലൂടെ താരം തന്റെ പഴയ ഓർമകൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് തന്റെ വിവാഹവാർഷിക ദിനത്തിൽ ബാലചന്ദ്രമേനോൻ കുറിച്ച വാക്കുകളാണ്. കുഞ്ഞുവാവയുടെ 'അപ്പി' കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ  വേണ്ട എന്നു കരുതിയ താൻ പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമദിവസമാണ് ഇന്ന് എന്നാണ് അദ്ദേഹം കുറിക്കുന്നത്. ഭാര്യ വരദയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ബാലചന്ദ്ര മേനോന്റെ കുറിപ്പ്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. 

ബാലചന്ദ്ര മേനോന്റെ കുറിപ്പ്

കുഞ്ഞുവാവയുടെ 'അപ്പി' കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ  വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ
ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് ..
മെയ്  12 ....
അതു കൊണ്ടു, നിസ്സാരനായ ഞാൻ പിന്നീട്  ഒരു ഭർത്താവായി ...
അച്ഛനായി ...
മരുമകനായി ...
അമ്മായി അച്ഛനായി ...
എന്തിന്‌  ? അപ്പൂപ്പനായി ..
വരദക്കും എന്നോടൊപ്പം ഈ വേഷപ്പകർച്ചകൾ  ആസ്വദിക്കാനായി  എന്നതും ഭാഗ്യം !
ദൈവത്തിനു സ്‍തുതി 
എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും  നന്ദി!
കോവിഡിന്റെ  ക്രൂരമായ "മരണ കൊയ്ത്തു " നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ  ഇതിനപ്പുറം  എന്തു  പറയാനാണ്  ?
ഏവർക്കും  സുഖാശംസകൾ  
that's ALL your honour!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ ശ്രീധരന്‍ അധികാരകേന്ദ്രങ്ങളില്‍ നല്ല ബന്ധമുള്ളയാള്‍; അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് കാര്യമില്ല; മുഖ്യമന്ത്രി

ഗഫൂര്‍ മൂടാടി പ്രസ് ഫോട്ടോ അവാര്‍ഡ് എ സനേഷിന് സമ്മാനിച്ചു

'ലോകകപ്പിൽ സഞ്ജു സെഞ്ച്വറി അടിക്കും; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കും!'

പ്രണയം എതിര്‍ത്തു; അച്ഛനെയും അമ്മയെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തി; നഴ്‌സായ 25കാരി അറസ്റ്റില്‍

കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്, ഐടിഐ, ബിഎസ്‌സി, പിജിഡിസിഎ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT