Kantara, Banglan ഇൻസ്റ്റ​ഗ്രാം
Entertainment

'അത് പുറത്തുവന്നപ്പോള്‍ ടെന്‍ഷനടിച്ചു'; കാന്താരയിലെ ആ പിഴവിനെക്കുറിച്ച് ബം​ഗ്ലാൻ

ചിത്രത്തിലെ 'ബ്രഹ്‌മകലശ' എന്ന പാട്ടിലെ വിഡിയോയിലാണ് അണിയറപ്രവര്‍ത്തകര്‍ക്ക് അബദ്ധം പിണഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. രാജ്യമെമ്പാടും മികച്ച പ്രതികരണമാണ് കാന്താരയ്ക്ക് ലഭിച്ചത്. അതേസമയം ചിത്രത്തിലെ ചെറിയൊരു മിസ്റ്റേക്കിന്റെ പേരിൽ വൻതോതിൽ ട്രോളുകളും ഉയർന്നിരുന്നു. നാലാം നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിലെ പാട്ട് സീനില്‍ ഒരു പ്ലാസ്റ്റിക് കുടിവെള്ള കാന്‍ പ്രത്യക്ഷപ്പെട്ടതാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

ഇതില്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറും മലയാളിയുമായ ബംഗ്ലാന്‍. ചിത്രത്തിലെ 'ബ്രഹ്‌മകലശ' എന്ന പാട്ടിലെ വിഡിയോയിലാണ് അണിയറപ്രവര്‍ത്തകര്‍ക്ക് അബദ്ധം പിണഞ്ഞത്. പാട്ടില്‍ മൂന്നാം മിനിറ്റിനു ശേഷമാണ് പിഴവ് ദൃശ്യമാവുന്നത്.

നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് പിന്നിലായി 20 ലിറ്ററിന്റെ പ്ലാസ്റ്റിക് കുടിവെള്ള കാന്‍ വെച്ചിരിക്കുന്നതായാണ് വിഡിയോയിലുള്ളത്. 'പ്രാചീന കാലത്തേ കുപ്പിവെള്ളമുണ്ടായിരുന്നോ', എന്ന ചോദ്യവുമായി പിന്നാലെ ആരാധകരെത്തി. ഇതിലാണ് ഇപ്പോള്‍ ബംഗ്ലാന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്.

ലൊക്കേഷനില്‍ ഭക്ഷണത്തിനൊപ്പം കൊണ്ടുവന്ന വെള്ളക്കുപ്പി ഫ്രെയ്മിലാണെന്ന് അറിയാതെ മറന്നുവെക്കുകയായിരുന്നുവെന്ന് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബംഗ്ലാന്‍ പറഞ്ഞു. 'പ്രൊഡക്ഷന്റെ ഭാഗത്തുനിന്ന് ഭക്ഷണത്തിനൊപ്പം കൊണ്ടുവന്ന വെള്ളത്തിന്റെ ബോട്ടില്‍ ആരോ വെച്ചു മറന്നതാണ്. പിന്നീട് ചിത്രത്തില്‍നിന്ന് അത് മാറ്റി. അത്രയും സൂക്ഷ്മമായി പരിശോധിച്ചിട്ടു പോലും ശ്രദ്ധയില്‍പ്പെട്ടില്ലല്ലോ എന്ന് അത് പുറത്തുവന്നപ്പോള്‍ ടെന്‍ഷനടിച്ചു'- അദ്ദേഹം കൂട്ടിച്ചേർത്തു.

Cinema News: Banglan talks about Kantara movie mistake.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മരണം 14ആയി; ആര്‍ഡിഒ അന്വേഷിക്കും; അനുശോചിച്ച് പ്രധാനമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

42.9 ഡിഗ്രി ചൂട്, ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി യുഎഇ, വേനൽക്കാലമെത്തുന്നതിന്റെ സൂചന

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം; പരിക്കേറ്റവര്‍ക്ക് 50,000രുപ; വെടിക്കെട്ട് അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ഇനി തൈരു പുളിച്ചു പോകില്ല

SCROLL FOR NEXT