വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബറോസ് പച്ചകുത്തി ലാലേട്ടൻ, വൈറലായി മോഹൻലാലിന്റെ കൈയിലെ ടാറ്റു 

ബറോസ് എന്നാണ് താരം തന്റെ കയ്യിലെ ടാറ്റുവിൽ എഴുതിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ മലയാളം പതിപ്പിൽ അവതാരകൻ നടൻ മോഹൻലാലാണ്. ബി​ഗ് ബോസിലെ വാരാന്ത്യ എപ്പിസോഡുകളിൽ മത്സരാർത്ഥികളെ കാണാന്‍ പതിവായി മോഹൻലാൽ എത്താറുണ്ട്. എന്നാൽ ഇക്കുറി വീക്കെൻഡ് എപ്പിസോഡിലെത്തിയ താരത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. മോഹൻലാലിന്റെ കൈയിൽ കണ്ടെത്തിയ പുതിയ ടാറ്റുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. 

ബറോസ് എന്നാണ് താരം തന്റെ കയ്യിലെ ടാറ്റുവിൽ എഴുതിയിരിക്കുന്നത്.ടാറ്റൂവിനെക്കുറിച്ച് ബിഗ്‌ബോസ് താരങ്ങൾ മോഹൻലാലിനോട് ചോദിച്ചപ്പോൾ മറുപടി ചിരിയിൽ അദ്ദേഹം ഒതുക്കി. 

മോഹൻലാൽ സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. ആദ്യ ഷെഡ്യൂളിൽ മോഹൻലാൽ ഉൾപ്പെടാത്ത രംഗങ്ങളാണ് ഷൂട്ട് ചെയ്തത്. 

സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !