Basil Joseph, Ramesh Pisharody വിഡിയോ സ്ക്രീൻഷോട്ട്‌‌
Entertainment

'എന്റെ ടീമൊക്കെ പണ്ടേ പുറത്തായി, മെസി എന്തായാലും തിളങ്ങും'; ബേസിൽ ജോസഫ്

എന്റെ ടീമൊക്കെ പണ്ടേ പുറത്തായി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: ഫിഫ ലോക കപ്പ് ആര് ഉയർത്തുമെന്ന് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. എവിടെയും ഫുട്ബോൾ ആവേശമാണ്. സ്പെയിനും അർജന്റീനയും അങ്ങനെ നിറഞ്ഞു നിൽക്കുകയാണ് എല്ലായിടത്തും. ഇപ്പോഴിതാ നടൻ ബേസിൽ ജോസഫ് ലോക കപ്പിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.

തന്റെ ടീമൊക്കെ പണ്ടേ പുറത്തായി എന്നാണ് ബേസിൽ പറയുന്നത്. നന്നായി കളിക്കുന്നവർ അടിക്കട്ടെയെന്നും നടൻ പറഞ്ഞു. ബേസിലിനൊപ്പം പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുമുണ്ടായിരുന്നു. "പ്രതീക്ഷ, ആരാണെങ്കിലും... എന്റെ ടീമൊക്കെ പണ്ടേ പുറത്തായി.

ഞാൻ ജർമ്മനി ആയിരുന്നു. നന്നായി കളിക്കുന്നവർ അടിക്കട്ടെ. ആരടിച്ചാലും കുഴപ്പമില്ല. നമ്മുടെ ടീമൊക്കെ പണ്ടേ പുറത്തായതു കൊണ്ട്. മെസി എന്നും തിളങ്ങുന്നുണ്ടല്ലോ. മെസി എന്തായാലും തിളങ്ങും".- ബേസിൽ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. അതിരടിയാണ് ബേസിലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Basil Joseph talks about FIFA World Cup 2026 final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അർജന്റീന... 90 മിനിറ്റ്, 0 ഷോട്ട്! ആ ദയനീയ പതനം... ദാ ഇങ്ങനെ സംഭവിച്ചു

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ; ബിരുദം യോഗ്യത, ₹1.60 ലക്ഷം വരെ ശമ്പളം

കേരളത്തിൽ കോഴിയിറച്ചി വില റെക്കോർഡിലേക്ക്; പിന്നാലെ പോത്തിറച്ചിക്കും മത്തിക്കും വിലകൂടി

'റിയാസ്ക്കക്ക് പനി, സനോജിന് തലവേദന, റഫീഖിനാണേൽ ചെവിവേദന'; സ്പെയിൻ ജയത്തിന് പിന്നാലെ ട്രോളി വി വസീഫ്

'നിരാഹാരം അവസാനിപ്പിക്കാം, ഈ മൂന്ന് കാര്യങ്ങള്‍ സാധിച്ച് തരണം'; കുറിപ്പുമായി വാങ്ചുക്