Basil Joseph In Thalaivar 173 
Entertainment

രജനികാന്തിന്റെ മകനായി ബേസില്‍ ജോസഫ്; തലൈവര്‍ 173 വരുന്നത് വമ്പന്‍ താരനിരയുമായി!

മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്ര

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് തൈലവര്‍ 173. കമല്‍ഹാസനും രജനികാന്തും ഒരുമിക്കുന്ന സിനിമയുടെ സംവിധാനം സിബി ചക്രവര്‍ത്തിയാണ്. കമല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രജനികാന്താണ് നായകന്‍. തലൈവര്‍ 173 ല്‍ ഒരു മലയാള നടനുമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തലെെവർ 173 ലേക്ക് എത്തുക മലയാളത്തിന്റെ പ്രിയ നടന്‍ ബേസില്‍ ജോസഫ് ആയിരിക്കും.ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ബേസിലിനെ സമീപിച്ചതായാണ് വിവരം. ഉടനെ തന്നെ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന സിനിമയില്‍ ബേസില്‍ എത്തുക രജനികാന്തിന്റെ മകനായിട്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ പ്രിയങ്ക അരുണ്‍ മോഹനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027 പൊങ്കലിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്ന് നേരത്തെ രജനികാന്ത് അറിയിച്ചിരുന്നു.

അതേസമയം ജെയിലര്‍ ടുവലാണ് രജനികാന്തിന്റെ റിലീസ് കാത്തു നില്‍ക്കുന്ന ചിത്രം. മോഹന്‍ലാല്‍ അടക്കം ആദ്യ ഭാഗത്തിലുണ്ടായിരുന്ന വലിയ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലുമുണ്ടാകും. ഇവര്‍ക്കു പുറമെ വിദ്യ ബാലന്‍, എസ്‌ജെ സൂര്യ, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാക്ഷാല്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

As per reports Basil Joseph will play Rajinikanth's son in Thalaivar 173

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT