'മുഖ്യമന്ത്രിയുടെ സ്വപ്‌നം മലങ്കര സഭയുടെ ചിരകാല സ്വപ്നം'; വിഡി സതീശന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ

നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കോടതി വിധികളുടെ യഥാര്‍ഥ അന്തസത്ത ഉള്‍ക്കൊണ്ട് പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും സഭ പറയുന്നു
VD Satheesan
Orthodox sabha, VD Satheesan
Edited By:
Updated on
1 min read

കൊച്ചി: സഭാതര്‍ക്കം പരിഹരിക്കുക തന്റെ സ്വപ്നമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ. വ്യവഹാരരഹിത സഭ എന്ന മുദ്രാവാക്യമാണ് എക്കാലവും മലങ്കര സഭ മുന്നോട്ടുവെച്ചിട്ടുള്ളത്. മലങ്കരസഭയുടെ ചിരകാല സ്വപ്നത്തെ അങ്ങും ചിറകിലേറ്റുന്നു എന്നത് പ്രത്യാശാനിര്‍ഭരമാണെന്നും ഓര്‍ത്തഡോക്‌സ് സഭയുടെ പ്രസ്താവനയില്‍ കുറിച്ചു.

VD Satheesan
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കോടതി വിധികളുടെ യഥാര്‍ഥ അന്തസത്ത ഉള്‍ക്കൊണ്ട് ഈ വിഷയത്തില്‍ ശാശ്വതമായ ഒരു പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും സഭ പറയുന്നു. സഭാതര്‍ക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകുക എന്നത് ഏവരുടെയും വലിയൊരു സ്വപ്നമാണ്. ഈ ലക്ഷ്യത്തിനായി സര്‍ക്കാരുമായി പൂര്‍ണ്ണമായി യോജിച്ച് പോകാന്‍ തയ്യാറാണെന്നും അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായുള്ള നീക്കങ്ങള്‍ പക്ഷപാതരഹിതമായി നിര്‍വഹിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയട്ടെ എന്ന് സഭ ആശംസിച്ചു.

മുന്‍ സര്‍ക്കാരുകളും ഈ തര്‍ക്കവിഷയത്തില്‍ വളരെ ക്രിയാത്മകമായി ഇടപെടാന്‍ ശ്രമിച്ചിരുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ അനുസ്മരിച്ചു. എന്നാല്‍, കോടതി വിധികളെയും നിലവിലുള്ള സഭാ ഭരണഘടനയെയും അംഗീകരിക്കാന്‍ തയ്യാറാകാതെ ഒരു വിഭാഗം മാറി നിന്നതാണ് സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമായതെന്നും സഭ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഈ സമാധാന സ്വപ്നം സഫലമാക്കുവാന്‍ മറുവിഭാഗവും പൂര്‍ണ്ണമായി സഹകരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം കൂട്ടിച്ചേര്‍ത്തു.

VD Satheesan
മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
VD Satheesan
ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്
VD Satheesan
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Summary

Orthodox Church extends support to Chief Minister V D Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mahesh Kunjumon, VD Satheesan
vd satheesan, aloshious xavier
pookie Chief Minister V D Satheesan About viral Expression
VD Satheesan Assemby
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com