

കൊച്ചി: ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിന് നേരെയുള്ള വധഭീഷണി നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ മുന്‍നിര്‍ത്തിയാണ് ഈ ഭീഷണി മുഴക്കിയതെങ്കില്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ സൂത്രധാരന്മാരെ കേരള പൊലീസ് കണ്ടെത്തുക തന്നെ വേണം. പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഗോപകുമാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഏകപക്ഷീയമായി അദ്ദേഹത്തിന്റെ ആ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി. ഇതിന് തൊട്ടുപിന്നാലെയാണ് ഈ വധഭീഷണി ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
'ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും, പ്രേരണ നല്‍കിയവരെയുമെല്ലാം നിയമത്തിന് മുന്നില്‍ എത്തിക്കണം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പൊതുപ്രവര്‍ത്തകനെതിരെയുള്ള വധഭീഷണി ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളി തന്നെയാണ്. ഇത് നിസ്സാരമായി തള്ളിക്കളയാനാവില്ല'- രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എംഎല്‍എയെ ഫോണില്‍ വിളിച്ച് അജ്ഞാതന്‍ അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എംഎല്‍എ പരാതി നല്‍കിയിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇതൊരു വെറും ഫോൺ വഴിയുള്ള ഭീഷണി മാത്രമല്ല!
ബി.ജെ.പി/എൻ.ഡി.എ നിയമസഭാ കക്ഷി നേതാവ് ശ്രീ B B Gopakumar ന് നേരെയുണ്ടായ വധഭീഷണിയെ നിസാരവൽക്കരിക്കാൻ കഴിയില്ല..
മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ മുൻനിർത്തിയാണ് ഈ ഭീഷണി മുഴക്കിയതെങ്കിൽ, ഇതിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ സൂത്രധാരന്മാരെ കേരള പോലീസ് കണ്ടെത്തുക തന്നെ വേണം.
പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ശ്രീ ഗോപകുമാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് സർക്കാർ ഏകപക്ഷീയമായി അദ്ദേഹത്തിന്റെ ആ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയുണ്ടായി.
ഇതിന് തൊട്ടുപിന്നാലെയാണ് ഈ വധഭീഷണി ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഫോൺ വിളിച്ച വ്യക്തിയിൽ മാത്രം ഈ അന്വേഷണം അവസാനിക്കരുത്.
ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും, പ്രേരണ നൽകിയവരെയുമെല്ലാം നിയമത്തിന് മുന്നിൽ എത്തിക്കണം.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പൊതുപ്രവർത്തകനെതിരെയുള്ള വധഭീഷണി ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളി തന്നെയാണ്.
ഇത് നിസ്സാരമായി തള്ളിക്കളയാനാവില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates