ബസൂക്കയുടെ പോസ്റ്റര്‍ 
Entertainment

Bazooka: ബസൂക്കയുടെ ആദ്യപ്രദര്‍ശനം എത്രമണിക്ക്?; അപ്‌ഡേറ്റുമായി മമ്മൂട്ടി

നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ ഈ വിവരം പുറത്തുവിട്ടത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ഏപ്രില്‍ 10-ന് രാവിലെ ഒന്‍പത് മണിക്കാണ് നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ ഈ വിവരം പുറത്തുവിട്ടത്.

പുതിയ പോസ്റ്ററിനൊപ്പമാണ് ബസൂക്കയുടെ ആദ്യ പ്രദര്‍ശനത്തേക്കുറിച്ചുള്ള വിവരം മമ്മൂട്ടി പങ്കുവെച്ചത്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ്.

സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. 90 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബസൂക്ക, കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആൾക്കൂട്ടക്കൊല: രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം നൽകും; മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ചെലവും സർക്കാർ വഹിക്കും

'കാമുകി ആരെന്ന് പോലും ചോദിക്കാതെ അച്ഛന്‍ കല്യാണം നടത്തിത്തന്നു; അവളുടെ വീട്ടില്‍ പോയി സംസാരിച്ചതും അച്ഛന്‍'; ധ്യാന്‍ പറഞ്ഞത്

മുൻ കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു

പണപ്പെട്ടിയൊക്കെ ഔട്ട്, ചില്ലറ വേണ്ടേ വേണ്ട! കേരളത്തില്‍ യുപിഐ ഇടപാടുകളില്‍ കുതിച്ചുചാട്ടം

'അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരൻ'; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം

SCROLL FOR NEXT