രാജേന്ദറും മകൻ ചിമ്പുവും, യാചകനെ കാർ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ 
Entertainment

നടൻ രാജേന്ദറിന്റെ കാറിടിച്ച് യാചകൻ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

റോഡിലെ വളവ് തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വാമിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് നടൻ ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമായ ടി രാജേന്ദർറിന്റെ കാറിടിച്ച് ചികിത്സയിലായിരുന്ന യാചകൻ മരിച്ചു. 70 കാരനായ മുനുസ്വാമിയാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഡ്രൈവർ ശെൽവത്തെ പാണ്ടിബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു. മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.

കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡില്‍ വച്ചാണ് അപകടമുണ്ടായത്. റോഡിലെ വളവ് തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വാമിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. സംഭവ സമയത്ത് രാജേന്ദറിന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു. 

മുനുസ്വാമിയെ ഇടിച്ച കാർ കുറച്ച് മുന്നോട്ടു പോയ ശേഷമാണ് നിർത്തിയത്. രാജേന്ദർ തന്നെയാണ് ആംബുലൻസ് വിളിച്ച് മുനുസ്വാമിയെ  റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെത്തിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT