വിഡിയോ സക്രീൻഷോട്ട് 
Entertainment

സ്വർഗത്തിലെ രാജ്ഞിയായി സാനിയ; ആ ​ഗംഭീര ചിത്രങ്ങൾ പിറന്നതിങ്ങനെ; പിന്നാമ്പുറ കാഴ്ചകൾ, വിഡിയോ 

ആകാശ ഊഞ്ഞാലിൽ തുവെള്ള ​​ഗൗണിൽ പുതിയൊരു കൺസെപ്റ്റുമായി എത്തിയിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ലയാള നടിമാരിൽ ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത അവതരിപ്പിക്കുന്ന ഒരാളാണ് നടി സാനിയ അയ്യപ്പൻ. ഇപ്പോഴിതാ ആകാശ ഊഞ്ഞാലിൽ തുവെള്ള ​​ഗൗണിൽ പുതിയൊരു കൺസെപ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ഹീര - സ്വർഗത്തിലെ രാജ്ഞി എന്നതാണ് ഫോട്ടോഷൂട്ടിന് പിന്നിലെ ആശയം. ഈ ​ഗംഭീര ചിത്രങ്ങളുടെ പിന്നാമ്പുറ കാഴ്ചകളും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. 

ഫോട്ടോ​ഗ്രാഫർ ജിക്സൺ ഫ്രാൻസിസ് ആണ് ചിത്രങ്ങൾക്ക് പിന്നിൽ. ജിക്സൺന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ ബിഹൈൻഡ് ദി സീൻസ് വിഡിയോ പുറത്തുവന്നിരിക്കുന്നതും. വാ​ഗമണ്ണിൽ ആണ് ഷൂട്ട് നടത്തിയത്. കോൺസെ‌പ്‌റ്റും സ്‌റ്റൈലിംഗും ലക്ഷ്‌മീ സനീഷ്.

ആശയം കേട്ടപ്പോൾ തന്നെ സാനിയ ആണ് മനസ്സിൽ വന്നതെന്ന് ജിക്സൺ വിഡിയോയിൽ പറയുന്നു. ഔട്ട്ഫിറ്റ് നന്നായി കാരി ചെയ്യാൻ കഴിയുമെന്നതും ഡാൻസറാണ് എന്നതുമാണ് സാനിയയിലേക്ക് എത്താൻ കാരണം. ചിത്രങ്ങളിൽ കാണുന്നതുപോലെ ഫ്രെയിം സെറ്റ് ചെയ്തതിന് ശേഷം അത് പൂക്കൾ കൊണ്ട് അലങ്കരിക്കുകയായിരുന്നു. മേഘവും മലനിരകളുമെല്ലാം പശ്ചാതലത്തിൽ വേണമെന്നതിനാൽ ഈ ഫ്രെയിം ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തിയാണ് ഷോട്ടുകൾ പകർത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT