സുചന്ദ്ര ദാസ്​ ഗുപ്ത/ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

ഷൂട്ട് കഴിഞ്ഞ് ബൈക്ക് ടാക്സിയിൽ മടങ്ങി; ലോറി കയറി ബം​ഗാളി നടി മരിച്ചു

ബൈക്ക് ടാക്സിയിൽ നിന്ന് റോഡിലേക്ക് വീണ സുചന്ദ്രയുടെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗാളി ടെലിവിഷൻ നടി സുചന്ദ്ര ദാസ്​ ഗുപ്ത വാഹനാപകടത്തിൽ മരിച്ചു. 29 വയസായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ബൈക്ക് ടാക്സിയിൽ നിന്ന് റോഡിലേക്ക് വീണ സുചന്ദ്രയുടെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. 

കൊൽക്കത്തയിലെ ബാരാന​ഗറിൽ വെച്ച് ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഷൂട്ടിങ് കഴിഞ്ഞ് ബൈക്ക് ടാക്സിയിൽ പനിഹട്ടി റെയിൽവേ പാർക്കിലെ പിതാവിന്റെ വീട്ടിലേക്ക് വരികയായിരുന്നു സുചന്ദ്ര. ഖോഷ്പര റോഡിൽ എത്തിയപ്പോൾ എതിർദിശയിൽ വന്ന മറ്റൊരു ബെെക്കുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി ഡ്രൈവർ ബ്രേക്ക് പിടിച്ചു. ഇതോടെ നടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി സുചന്ദ്രയുടെ ശരീരത്തിലൂടെ കയറി. 

സംഭവസ്ഥലത്തുവച്ചുതന്നെ നടി മരിച്ചു. നടി സഞ്ചരിച്ചിരുന്ന ബെെക്ക് ഓടിച്ചിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സീരിയലുകളിൽ സഹനടിയായി ശ്രദ്ധേയയാണ് സുചന്ദ്ര. ​'ഗൗരി എലോ'എന്ന സീരിയലിൽ ചെറിയ വേഷത്തിൽ എത്തിയിട്ടുണ്ട്. നടിയുടെ അപ്രതീക്ഷിത വിയോ​ഗം ബം​ഗാളി ടെലിവിഷൻ ഇൻഡസ്ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത