ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'40കളിലെ എന്റെ മാറിടം, ബ്രാ സ്ട്രാപ്പിന്റെ പാട്'; ബാത്ത് ടവലില്‍ ചിത്രങ്ങളുമായി നടി, വിമര്‍ശനം

തന്റെ മാറിടത്തേക്കുറിച്ചും ശരീരത്തിലെ പാടുകളെക്കുറിച്ചുമെല്ലാം താരം സംസാരിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

നാല്‍പതുകളിലേക്ക് കടന്ന തന്റെ ശരീരത്തേക്കുറിച്ചുള്ള കുറിപ്പുമായി ബംഗാളി നടി സ്വാസ്തിക മുഖര്‍ജി. ബാത്ത് ടവല്‍ ധരിച്ചുള്ള മിറര്‍ സെല്‍ഫിക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. തന്റെ മാറിടത്തേക്കുറിച്ചും ശരീരത്തിലെ പാടുകളെക്കുറിച്ചുമെല്ലാം താരം സംസാരിക്കുന്നുണ്ട്. 

40 കളിലേക്ക് കടന്ന എന്റെ ശരീരത്തിലെ മാറിടത്തെ ഞാന്‍ സ്‌നേഹിക്കുന്നു. (അതെ, അവ കാമറോണ്‍ ഡിയാലസിന്റേത് പോലെയല്ല). ബ്രായുടെ സ്ട്രാപ്പിന്റെ പാട് ഓകെയാണ്. 12 മണിക്കൂറില്‍ അധികം സമയം ബ്രാ ധരിക്കുന്ന സ്ത്രീകളില്‍ ഹൃദയവേദനയേക്കാള്‍ അധികനേരം ഇത്തരം പാടുകള്‍ നീണ്ടുനില്‍ക്കും. ചുളിവുകളൊക്കെയുണ്ടാകും. പെട്ടെന്ന് ചികിത്സ ആവശ്യമുള്ള ത്വക്ക് രോഗമല്ല അത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം മുടി നീട്ടുന്നതിന്റെ സന്തോഷം. - സ്വാസ്തിക കുറിച്ചു. 

നിരവധി പേരാണ് പോസ്റ്റില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. ബ്രാ ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ശരീരത്തിലെ മാറ്റങ്ങളെപ്പറ്റിയും ഒരുപാട് സ്ത്രീകളാണ് തുറന്നു പറഞ്ഞത്. എന്നാല്‍ വിമര്‍ശനങ്ങളും രൂക്ഷമാണ്. ടവ്വല്‍ ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെക്കാന്‍ നാണമില്ലേ എന്നാണ് വിമര്‍ശനങ്ങള്‍. 

ബംഗാളി, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് സ്വാസ്തിക. മുംബൈ കട്ടിങ്, ഡിറ്റക്റ്റീവ് ബ്യോംകേഷ് ബക്ഷി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍