Bethlehem Kudumba Unit 
Entertainment

'പ്രൈം പോളി'യുടെ തേരോട്ടം; എമ്പുരാനെ വെട്ടി, മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി ബെത്‌ലഹേം

എമ്പുരാന്റെ റെക്കോര്‍ഡ് മറി കടക്കാന്‍ ബെത്‌ലഹേമിന് വേണ്ടി വന്നത് വെറും 18 ദിവസം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോക്‌സ് ഓഫീസിലെ സമാനതകളില്ലാത്ത കുതിപ്പ് തുടര്‍ന്ന് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണത്തിന് തിയേറ്ററുകളിലെത്തിയ ചിത്രം, ആഴ്ചകള്‍ പിന്നിടുമ്പോഴും എതിരാളികളില്ലാതെ മുന്നോട്ട് കുതിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഒപ്പമിറങ്ങിയ സിനിമകളേയും, പിന്നാലെ വന്നവരേയും ബഹുദൂരം പിന്നിലാക്കിയാണ് ബെത്‌ലഹേമിന്റെ യാത്ര.

ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആഗോള തലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 270 കോടിയാണ്. ഇതോടെ പിന്നിലാക്കിയത് മോഹന്‍ലാല്‍ ചിത്രം എമ്പുരാനെയാണ്. 268 കോടിയായിരുന്നു എമ്പുരാന്‍ നേടിയത്.

എമ്പുരാന്റെ റെക്കോര്‍ഡ് മറി കടക്കാന്‍ ബെത്‌ലഹേമിന് വേണ്ടി വന്നത് വെറും 18 ദിവസം മാത്രമാണ്. ഇതോടെ ബെത്‌ലഹേമിന് മുന്നിലുള്ള ഏക ചിത്രം ലോകയാണ്. ലോകയുടെ കളക്ഷന്‍ 304 കോടിയാണ്. ബെത്‌ലഹേം ഈ കുതിപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് കരുതുന്നത്. മലയാളത്തില്‍ വലിയ റിലീസുകളൊന്നും അടുത്തായി ഇറങ്ങാനുമില്ലെന്നിരിക്കെ ബെ്തലേഹം ഇന്‍ഡസ്ട്രി ഹിറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം കേരള ബോക്‌സ് ഓഫീസിലും ബെത്‌ലേഹം വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം തുടരുമിനെ പിന്നിലാക്കി കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ബെത്ലഹേം. ഇപ്പോഴും നിറഞ്ഞ സദസിന് മുന്നിലാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് പ്രദര്‍ശനം തുടരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും മികച്ച പ്രതികരണം നേടുന്നുണ്ട്. ബെത്‌ലേഹം കുടുംബ യൂണിറ്റിന്റെ ഫൈനല്‍ കളക്ഷന്‍ എവിടെ ചെന്ന് നില്‍ക്കുമെന്ന് കണ്ടറിയണം.

നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. അതേസമയം തുടര്‍ച്ചയായി മൂന്നാമത്തെ 200 കോടി ചിത്രമാണ് മമിത ബൈജുവിന് ബെത്‌ലേഹം. പ്രേമലുവിന് ശേഷം ഗിരീഷ് എഡി ഒരുക്കിയ ചിത്രത്തിന്റെ നിര്‍മാണം ഭാവന സ്റ്റുഡിയോസ് ആണ്.

Bethlehem Kudumba Unit surpasses Emburaan and becomes second highest grosser in Malayalam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

ദീപ്തി ശർമയ്ക്ക് നേട്ടം; വനിതാ ടി20 റാങ്കിങിൽ 2 സ്ഥാനം മെച്ചപ്പെടുത്തി, ഒന്നാം റാങ്ക് വിട്ടുകൊടുക്കാതെ ശ്രീ ചരണി

പ്രസാർ ഭാരതിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവുകൾ; കേരളത്തിലും അവസരം !

'അതിന് മുകളിലൊരു വില്ലനെ ഞാൻ സങ്കൽപ്പിക്കുന്നു പോലുമില്ല, ​ഗംഭീര കഥാപാത്രമാണത്'; അച്ഛന്റെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് ഷോബി