

'ബത്‌ലഹേം കുടുംബ യൂണിറ്റ്' മികച്ച ചിത്രമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. 'നിവിന്‍ പോളി തനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങളെ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. വൈകാരിക മുഹൂര്‍ത്തങ്ങളില്‍ നിവിന്‍ പോളി പുലര്‍ത്തിയ അച്ചടക്കം എടുത്തു പറയേണ്ടതുണ്ട്. കഥാമുഹൂര്‍ത്തമാവശ്യപ്പെടുന്ന അളവില്‍ മാത്രമുള്ള ഭാവനിയന്ത്രണം. പലയിടത്തും കരയാതെ കരയുന്നുണ്ട് നിവിന്‍'- ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മമിത ബൈജുവിന്റെ അഭിനയം പഴയകാല ഉര്‍വശിയുടെ സ്വാഭാവികത തോന്നിപ്പിക്കുന്നതായും ശാരദക്കുട്ടി പറയുന്നു.
എന്തുകൊണ്ടോ സിനിമ കണ്ട് മടങ്ങുന്ന വഴി താന്‍ മോഹന്‍ലാലിന്റെ സമാന മുഹൂര്‍ത്തങ്ങളുള്ള പല പഴയ കാല ചിത്രങ്ങളും ഓര്‍മ്മിച്ചു. ഏതു കാലത്തെ നടന്മാര്‍ക്കും 80 കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെയാണ്. മലയള സിനിമയില്‍ ഭാവനിയന്ത്രണത്തിനേറ്റവും മികച്ച മാതൃകയാണെന്ന് മോഹന്‍ലാലെന്നും കുറിപ്പില്‍ പറയുന്നു.
'പ്രമേയത്തില്‍ പുതുമകളൊന്നുമില്ലെങ്കിലും ഒരല്‍പം പോലും വിരസമാകാതെ രസിപ്പിച്ചു ചിത്രം. കണ്ടു മടുക്കാത്ത മുഖങ്ങള്‍, ശബ്ദങ്ങള്‍ അതൊക്കത്തന്നെ ഒരു സുഖമാണ്. വളിപ്പിന് വേണ്ടി കുത്തിക്കയറ്റിയ തമാശകളില്ല. എന്നാല്‍ വളരെ സ്വാഭാവികമായ, സന്ദര്‍ഭത്തിനിണങ്ങിയ നല്ല നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ! പൊട്ടിച്ചിരിപ്പിക്കുകയല്ല, കഥാപാത്രങ്ങളെ നോക്കിയിരിക്കുമ്പോള്‍ നമ്മുടെ മുഖത്ത് അറിയാതെ ചിരി പടരുകയാണ്'- കുറിപ്പില്‍ പറയുന്നു.
കുറിപ്പ്
റിലീസിങ് ദിവസം തന്നെ ഒരു ചിത്രം കാണണമെന്ന് തോന്നിയാല്‍ ആ സിനിമ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് അനുഭവം. അതിന്റെ നിര്‍മ്മാണം, casting മറ്റു പിന്നണിക്കാര്‍ ഒക്കെ ആരെന്ന് നോക്കിയാല്‍ ഏറെക്കുറെ ചിത്രത്തിന്റെ നിലവാരം പിടികിട്ടും. ആ തോന്നല്‍ ദീര്‍ഘകാലത്തെ സിനിമാ കാഴ്ചയനുഭവം കൊണ്ട് കിട്ടിയ ഒരു പാഠമാണ്. ഇന്നലെ 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ആദ്യദിവസത്തെ ഷോ തന്നെ കണ്ടു. നിര്‍മ്മാതാക്കളായി ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നീ പേരുകള്‍ കണ്ടതാണ് സിനിമ കാണാനുണ്ടായ ആദ്യ പ്രേരണ. ഗിരീഷ് A D യുടെ മുന്‍ ചിത്രങ്ങളും മികച്ച വിനോദാനുഭവം പകര്‍ന്നതാണല്ലോ .
പ്രമേയത്തില്‍ പറയത്തക്ക പുതുമകളൊന്നുമില്ലെങ്കിലും ഒരല്‍പം പോലും വിരസമാകാതെ രസിപ്പിച്ചു ചിത്രം. കണ്ടു മടുക്കാത്ത മുഖങ്ങള്‍, ശബ്ദങ്ങള്‍ അതൊക്കത്തന്നെ ഒരു സുഖമാണ്. വളിപ്പിന് വേണ്ടി കുത്തിക്കയറ്റിയ തമാശകളില്ല. എന്നാല്‍ വളരെ സ്വാഭാവികമായ, സന്ദര്‍ഭത്തിനിണങ്ങിയ നല്ല നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍! പൊട്ടിച്ചിരിപ്പിക്കുകയല്ല, കഥാപാത്രങ്ങളെ നോക്കിയിരിക്കുമ്പോള്‍ നമ്മുടെ മുഖത്ത് അറിയാതെ ചിരി പടരുകയാണ്. സുരേഷ് കൃഷ്ണയുടെ സംഭാഷണങ്ങളിലല്ല നര്‍മ്മം, അയാളില്‍ നിന്നത് വരുമ്പോഴുള്ള അപ്രതീക്ഷിതമായ ഒരു കൗതുകമുണ്ട്. ആ മുഖഭാവമുള്‍പ്പെടെ നമ്മുടെ ചുണ്ടില്‍ ഒരു ചിരി പടര്‍ത്തും. ടക് ടക്കെന്ന് കൗണ്ടറടിക്കുന്ന വ്യത്യസ്തനായ ഒരു സുരേഷ് കൃഷ്ണയെ കാണാന്‍ വേണ്ടി മാത്രവും ഈ ചിത്രം കാണാം.
മഞ്ജുവാര്യര്‍, കാവ്യാ മാധവന്‍, നവ്യാനായര്‍, മീരാ ജാസ്മിന്‍ എന്നിവരൊക്കെ അവരുടെ കാലത്ത് അവതരിപ്പിച്ച റൊമാന്റിക് കൗമാരകാലനായികമാരെല്ലാം വല്ലാത്ത അമിതാഭിനയമായിരുന്നല്ലോ എന്ന് തോന്നിപ്പിക്കുന്ന അളവില്‍ natural and normal ആണ് മമിത ബൈജുവിന്റെ ആഷ്ലി. മമിത ബൈജു പഴയകാല ഉര്‍വ്വശിയുടെ സ്വാഭാവികതയും natural Smartness ഉം കൊണ്ട് വല്ലാതെ നമ്മുടെ സ്നേഹം പിടിച്ചു പറ്റുന്നുണ്ട്. സായൂജ്യ ആയി വന്ന നടിയും കൊള്ളാം.
നിവിന്‍ പോളി തനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങളെ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. വൈകാരിക മുഹൂര്‍ത്തങ്ങളില്‍ നിവിന്‍ പോളി പുലര്‍ത്തിയ അച്ചടക്കം എടുത്തു പറയേണ്ടതുണ്ട്. കഥാമുഹൂര്‍ത്തമാവശ്യപ്പെടുന്ന അളവില്‍ മാത്രമുള്ള ഭാവനിയന്ത്രണം. പലയിടത്തും കരയാതെ കരയുന്നുണ്ട് നിവിന്‍ . 80 കളിലെ മോഹന്‍ലാലാണ് മലയള സിനിമയില്‍ ഭാവനിയന്ത്രണത്തിനേറ്റവും മികച്ച മാതൃക. എന്തുകൊണ്ടോ സിനിമ കണ്ട് മടങ്ങുന്ന വഴി ഞാന്‍ മോഹന്‍ലാലിന്റെ സമാന മുഹൂര്‍ത്തങ്ങളുള്ള പല പഴയ കാല ചിത്രങ്ങളും ഓര്‍മ്മിച്ചു. ഏതു കാലത്തെ നടന്മാര്‍ക്കും 80 കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെയാണ്.
പലയിടത്തും നിവിന്‍ - മമിത ടീം, മിസ്റ്റര്‍ ബാച്ച്‌ലറിലെ ഇന്ദ്രജിത്ത് - അനശ്വര രാജന്‍ ടീമിനെ ഓര്‍മ്മിപ്പിച്ചു. നല്ല പാട്ടുകളുണ്ട്. നായികയുടെ മിതമായ മേക്കപ്പ് സുഖമുണ്ട് കണ്ടിരിക്കാന്‍. നായികയുടെ അമ്മയായ നടി കൊള്ളാം. ചെറുതെങ്കിലും ഒരു കഥാപാത്രം പോലും അധികപ്പറ്റായി തോന്നിയില്ല. ഒരു മുഖവും മനസ്സില്‍ നിന്ന് മായുന്നുമില്ല. ഓണക്കാലത്ത് തീയേറ്ററുകള്‍ ആഘോഷമാക്കാന്‍ ഇത്തരം ഒരു ഭാരമില്ലാത്ത ചിത്രമൊരുക്കിയ അണിയറപ്രവര്‍ത്തകര്‍ സ്നേഹവും അഭിനന്ദനവും അര്‍ഹിക്കുന്നു. കുറിപ്പില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates