സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും സാധിക്കാത്ത വിധം പ്രേക്ഷകരെ പോളറൈസ് ചെയ്തുകൊണ്ടാണ് ദിലീപ് ചിത്രം ഭഭബ തിയേറ്ററിലെത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ ശേഷമെത്തുന്ന ദിലീപ് ചിത്രമെന്ന നിലയില്‍ ഭഭബ ദിലീപ് ആരാധകര്‍ക്ക് ആഘോഷമാണ്. അതേസമയം അതിജീവിതയ്ക്ക് പിന്തുണയുറപ്പിക്കുന്നവര്‍ സിനിമയ്ക്കും അതിലൂടെ ദിലീപിനും ലഭിക്കുന്ന സ്വീകാര്യതയെ ചോദ്യം ചെയ്യുന്നുണ്ട്.
ദിലീപിന് സംബന്ധിച്ച് വലിയൊരു അഗ്നി പരീക്ഷണം തന്നെയാണ് ഭഭബ. കേസില്‍ കുറ്റവിമുക്തനായെങ്കിലും, മാറിയ മലയാള സിനിമയില്‍ തന്റെ ഇടം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭഭബയുമായി ദിലീപെത്തുന്നത്. എന്നാല്‍ പുതിയ കാലത്തെ സിനിമയ്‌ക്കൊപ്പം ദിലീപിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോ എന്ന സംശയം സിനിമാ സ്‌നേഹികളും നിരൂപകരുമെല്ലാം ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ തിയേറ്ററിലെത്തിയ ഭഭബയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ ആ സംശയങ്ങള്‍ ശരിവെക്കുകയാണ് ചെയ്യുന്നത്. ലോജിക്കും തലച്ചോറും മാറ്റി വെച്ച് കണ്ടാല്‍ ഇഷ്ടപ്പെടും എന്നും മുഴുനീള മാഡ്‌നെസ്സ് ആണ് ഫസ്റ്റ് ഹാഫ് എന്നായിരുന്നു ദിലീപ് ഫാന്‍സിന്റെ വിലയിരുത്തല്‍. ആദ്യ ഷോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയ നിറയെ ദിലീപ് ആരാധകരുടെ ആഘോഷമായിരുന്നു. എന്നാല്‍ പിന്നീട് ലഭിച്ച പ്രതികരണങ്ങള്‍ മറ്റൊന്നാണ് സൂചിപ്പിക്കുന്നത്.
ജനപ്രീയരായ വിനീത് ശ്രീനിവാസന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തുന്ന സിനിമയ്ക്ക് വന്‍ പ്രമോഷനായിരുന്നു ദിലീപും സംഘവും നല്‍കിയത്. എന്നാല്‍ ലാലേട്ടനെ കൊണ്ടും ദിലീപിനെ രക്ഷിക്കാനായില്ലെന്നാണ് പ്രേക്ഷക പ്രതികരണം. തമിഴകത്തിന്റെ ദളപതി റഫറന്‍സുകളും ആവോളമുള്ള സിനിമയാണ് ഭഭബ. ഇതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
'ആറാട്ട് പോലെ ഒരു ഐറ്റം ക്രിഞ്ച് ഫെസ്റ്റിന്റെ അയ്യര്‍ കളി ആണ്.. മൊത്തത്തില്‍ ലോജിക് ഒന്നും ഇല്ലാത്ത ഒരു ഷിറ്റ് പടം... നോ ലോജിക് എന്നു ടാഗ് കൊടുത്തത് തന്നെ ഇതില്‍ പ്രത്യേകിച്ചു കഥ ഇല്ലാത്ത കൊണ്ട് ആണ്. ആറാട്ട് പോലെ സോഷ്യല്‍ മീഡിയ തള്ള് ഉറപ്പാണ്.. വൈകിട്ട് ആവുമ്പോള്‍ കൃത്യമായ റിവ്യു വരുമ്പോള്‍ മനസിലാവും, ഗിമ്മിക്കുകള്‍' കൊണ്ടു വളരെ ദുര്‍ബലമായ തിരക്കഥയെ മറച്ചു പിടിക്കാനുള്ള വിഫലമായ ശ്രമം. ഭ ഭ ബ... നല്‍കിയത് ശരാശരി തീയറ്റര്‍ അനുഭവം, പടത്തിനു കയറുവാനുള്ള ഏറ്റവും വലിയ പോസിറ്റീവ് മോഹന്‍ലാല്‍ ആയിരുന്നു, പടം കഴിഞ്ഞപ്പോള്‍ അതാണ് ഏറ്റവും വലിയ നെഗറ്റീവ് എന്ന് തോന്നുന്നു' എന്നാണ് ചിലരുടെ പ്രതികരണം.
'ഭയങ്കര പരസ്യം ആണല്ലോ ഒരുപാട് കാശ് ചെലവാക്കിയിട്ടുണ്ട് തോന്നുന്നു. എത്ര ചെലവാക്കിയാലും നമ്മള്‍ കാണത്തില്ല, എത്ര പണം വാരിയെറിഞ്ഞ് പിആര്‍ വര്‍ക്ക് നടത്തിയാലും ഈ ക്രിമിനലിന്റെ പടം കാണില്ല, ഫീല്‍ഡൗട്ട് ആയ പേട്ടനെ വിളിച്ചു വരുത്തി പിന്നെയും ഫീല്‍ഡൗട്ട് ആക്കി, നല്ലതെണേലും കൊള്ളില്ലെങ്കിലും കാണാന്‍ പോകുന്നില്ല, കൊള്ളില്ലെന്നാണ് വിശ്വസിക്കാവുന്ന ഇടത്തു നിന്നും കിട്ടിയ റിപ്പോര്‍ട്ട്, ഇന്ന് രാവിലെ ഷോ കണ്ടവനോട് (റൂം മേറ്റ്,) ചോദിച്ചപ്പോള്‍ ഉത്തരം ഭ ഭ ബ്ബ, ഒരുപാട് യൂട്യൂബ് ചാനല്‍ പൊക്കിയടിക്കുന്നു. എത്ര കിട്ടി മക്കളേ, കൊള്ളില്ല. പഴയ പടത്തിലെ കുറെ ഡയലോഗുകള്‍. പോയി ആ പൈസയ്ക്കു ബിരിയാണി കഴിക്കു' എന്നിങ്ങനെയാണ് മറ്റ് ചിലരുടെ കമന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates