Bhagyalakshmi, Kamal Haasan 
Entertainment

'ബലാത്സംഗ രംഗത്തിനിടെ ബ്ലൗസ് വലിച്ചു കീറി, ഭയങ്കരമായി ആക്രമിച്ചു; കമല്‍ഹാസന്‍ ഇടപെട്ടു'; വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

ആ സിനിമയൊക്കെ എന്റെ ജീവിതത്തില്‍ ഒരുപാട് വേദനയുണ്ടാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചാമരം, സെല്ലുല്ലോയ്ഡ്, ഒരു മുത്തശ്ശി ഗദ, തുടങ്ങിയ സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പേരും പെരുമയുമെല്ലാം നേടുന്നതിന് മുമ്പ്, കരിയറിന്റെ തുടക്കകാലത്തും ഭാഗ്യലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസനൊപ്പവും ഭാഗ്യലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

മാറ്റുവിന്‍ ചട്ടങ്ങളെ എന്ന ചിത്രത്തിലാണ് ഭാഗ്യലക്ഷ്മി കമലിനൊപ്പം അഭിനയിച്ചത്. എന്നാല്‍ ആ സിനിമ ഭാഗ്യലക്ഷ്മിയ്ക്ക് നല്‍കിയത് വേദനിപ്പിക്കുന്ന ഓര്‍മകളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓര്‍മകള്‍ പങ്കിടുകയാണ് ഭാഗ്യലക്ഷ്മി. യെസ് 27 നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി മനസ് തുറന്നത്.

''ആ സിനിമയൊക്കെ എന്റെ ജീവിതത്തില്‍ ഒരുപാട് വേദനയുണ്ടാക്കിയിട്ടുണ്ട്. അതേക്കുറിച്ച് ഞാന്‍ എഴുതിയിട്ടില്ലെന്ന് മാത്രം. ആ സിനിമ അഭിനയിക്കാന്‍ പോയപ്പോള്‍ അതിലൊരു ബലാത്സംഗ സീനുണ്ട്. ഈ കുട്ടി ജോലിയ്ക്ക് വേണ്ടിയൊരു ഇന്റര്‍വ്യുവിന് പോകുന്നു, പിന്നീട് സഹോദരന്‍ വരുമ്പോഴാണ് ബലാത്സംഗം ചെയ്തുവെന്ന് മനസിലാകുന്നത്. അവിടെയൊരു ബലാത്സംഗ രംഗമുണ്ടായിരുന്നു. അത് കട്ട് ചെയ്തു കളഞ്ഞതാണ്.'' ഭാഗ്യലക്ഷ്മി പറയുന്നു.

''പ്രതാപചന്ദ്രനായിരുന്നു ആ രംഗത്തില്‍ അഭിനയിച്ചത്. അന്ന് ബാലന്‍ കെ നായരും പ്രതാപചന്ദ്രനും സീന്‍ റിയലിസ്റ്റിക് ആക്കാന്‍ ഭയങ്കരമായി ആക്രമിക്കും. അങ്ങനെ ഭയങ്കരമായി ആക്രമിക്കുകയും ബ്ലൗസ് കീറുകയുമൊക്കെ ചെയ്തു. അതിന്റെയൊന്നും ആവശ്യമില്ല. അങ്ങോട്ടും ഇങ്ങോട്ടും ഓടിയാലൊക്കെ മതി. ആ സമയത്ത് കമല്‍ഹാസന്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം പെട്ടെന്ന് ഓടി വന്നു. ഞാന്‍ അതൊന്നും പുസ്തകത്തില്‍ എഴുതിയിട്ടില്ല. രാജശേഖരന്‍ ആയിരുന്നു സംവിധായകന്‍. രാജേട്ടന്‍ ഈ സീന്‍ പൂര്‍ണമായും കട്ട് ചെയ്തു കളയാം എന്ന് പറഞ്ഞു. അങ്ങനെ ആ സീന്‍ പൂര്‍ണമായും എടുത്തു കളഞ്ഞു.'' എന്നും അവര്‍ പറയുന്നു.

Bhagyalakshmi recalls the painful memories of Mattuvin Chattangale. Kamal Haasan came running to help her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|ഡിഎ കുടിശ്ശിക തീര്‍ക്കും, 12-ാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചു, റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം

ഓട്ടോ സ്റ്റാന്റുകള്‍ സ്മാര്‍ട്ട് ഹബ്ബാക്കും; ഇ- ഓട്ടോ വാങ്ങുന്നവര്‍ക്ക് 40, 000 രൂപ സ്‌ക്രാപ്പേജ് ബോണസ്, കൂടാതെ പലിശ ഇളവും

ഉരുളക്കിഴങ്ങ് ഇനി മുതൽ കൂടുതൽ കാലം ഫ്രഷായിരിക്കും

'ഒരു മാറ്റവും ഇല്ലല്ലോ ആനി!; 'ഭർത്താവിന്റെ വീട്ടിൽ ചെന്നിട്ട് പാചകം പഠിച്ചാൽ മതി'; നടിയെ എയറിലാക്കി സോഷ്യൽ മീഡിയ

'വെടിക്കെട്ട് ' ബാറ്റിങിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ശിവം ദുബെ

SCROLL FOR NEXT