കുളപ്പുള്ളി ലീലയ്ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് പുരുഷന്മാര്‍ തന്നെ വരണമെന്ന ലീലയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.
''എന്റെ ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല. ഇന്ത്യയില്‍ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്ട്രപതി ഉണ്ടെന്നും, വനിതാ മന്ത്രിമാര്‍, വിമാനം പറത്തുന്ന വനിതകള്‍ ഉണ്ടെന്നും പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകള്‍ ഉണ്ടെന്നും പിന്നെയാണോ ഒരു ആ AMMA എന്ന് ഇവര്‍ക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ'' എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ഇതിനിടെ ഒരാള്‍ ലീലയെ പ്രതിരോധിച്ച് കമന്റ് ബോക്‌സിലെത്തി. 'പ്രായമായ ഒരു സ്ത്രീ. അവരുടെ ബോധ്യങ്ങള്‍ക്കനുസരിച്ചു പറയുന്നു. വിട്ടുകളയുക..അവരെ ഓഡിറ്റ് ചെയ്യുകയോ കറക്റ്റ് ചെയ്യുകയോ വേണ്ടതില്ല' എന്നായിരുന്നു കമന്റ്. ഇതിനും ഭാഗ്യലക്ഷ്മി മറുപടി നല്‍കുന്നുണ്ട്.
''അങ്ങനെ അവര്‍ ഇനി പറയാതിരിക്കാനും കൂടിയാണ് ഈ വിമര്‍ശനം. അല്ലെങ്കില്‍ താനാണ് ശരി എന്ന് കരുതും.. ഈ മാധ്യമം മനഃപൂര്‍വം അവരെ ട്രോളാന്‍ വിട്ടുകൊടുക്കുന്നതാണ്.'' എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. 'അമ്മ'യില്‍ എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷന്‍ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാന്‍ പാടില്ല. ഒരിക്കലും പുരുഷനോളം ആകാന്‍ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നുമായിരുന്നു കുളപ്പുള്ളി ലീല അഭിപ്രായപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates