'എല്ലാ വീട്ടിലും ഒരു അമ്മു വേണോ എന്നറിയില്ല, പക്ഷെ എന്റെ ജീവിതത്തില്‍ വേണം'; മകളെ ചേര്‍ത്തു പിടിച്ച് സിന്ധു കൃഷ്ണ

വലിയൊരു ചര്‍ച്ച നടക്കുകയാണ്, എല്ലാ വീട്ടിലും ഒരു അമ്മു വേണോ വേണ്ടയോ എന്ന കാര്യം
Sindhu Krishna, Ahaana Krishna
Sindhu Krishna, Ahaana Krishna
Updated on
1 min read

വിവാദങ്ങള്‍ക്കിടെ മകള്‍ അഹാന കൃഷ്ണയെ ചേര്‍ത്തു പിടിച്ച് സിന്ധു കൃഷ്ണ. സിന്ധുവിന്റെ സഹോദരിയുടെ മകള്‍ തന്‍വിയുടെ വിഡിയോയോടെയാണ് വിവാദം ആരംഭിക്കുന്നത്.ഇതിന് അഹാന മറുപടിയുമായെത്തുകയായിരുന്നു. പിന്നാലെ സിന്ധുവിന്റെ അമ്മ തന്നെ അഹാനയ്‌ക്കെതിരെ രംഗത്തെത്തി. ഈ സംഭവത്തില്‍ മകള്‍ക്ക് പിന്തുണ അറിയിക്കുകയാണ് സിന്ധു.

തന്റെ പുതിയ വ്‌ളോഗിലൂടെയായിരുന്നു സിന്ധുവിന്റെ പ്രതികരണം. മറ്റ് വീടുകളില്‍ അമ്മു വേണമോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. പക്ഷെ എനിക്ക് എന്റെ ജീവിതത്തിലൊരു അമ്മു വേണമെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ഇതാദ്യമായാണ് വിവാദത്തില്‍ സിന്ധു കൃഷ്ണ പ്രതികരണം നടത്തുന്നത്.

''ഇപ്പോള്‍ വലിയൊരു ചര്‍ച്ച നടക്കുകയാണ്, എല്ലാ വീട്ടിലും ഒരു അമ്മു വേണോ വേണ്ടയോ എന്ന കാര്യം. ഇത് ഞങ്ങളുണ്ടാക്കിയ പ്രയോഗമല്ല. അമ്മ ഞങ്ങള്‍ക്കും ഞങ്ങളുടെ മാതാപിതാക്കള്‍ക്കും ചുറ്റുമുള്ള പലര്‍ക്കും ചെയ്യുന്ന കാര്യങ്ങള്‍ കണ്ട് വര്‍ഷങ്ങളായി പലരും അനലൈസ് ചെയ്ത് ഇങ്ങോട്ട് വന്ന് പറഞ്ഞതാണ്. അല്ലാതെ ഞങ്ങളുണ്ടാക്കിയ പ്രയോഗമല്ല. മറ്റ് വീടുകളില്‍ അമ്മു വേണമോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. പക്ഷെ എനിക്ക് എന്റെ ജീവിതത്തിലൊരു അമ്മു വേണം. കാരണം അവള്‍ വളരെ നല്ലൊരു പെണ്‍കുട്ടിയാണ്. ഞാന്‍ അവള്‍ക്കൊപ്പമുണ്ട്. ഞാന്‍ എന്നും അവള്‍ക്കൊപ്പമുണ്ടാകും. എന്നും എന്റെ മക്കളുടെ കൂടെ ഞാനുണ്ടാകും'' സിന്ധു കൃഷ്ണ പറയുന്നു.

''ഞാന്‍ സത്യത്തിന്റെ കൂടെ നില്‍ക്കുന്നയാളാണ്. എന്റെ അച്ഛന്‍ അവസാനമായി എന്നോട് പറഞ്ഞ കാര്യങ്ങളിലൊന്ന്, അമ്മയെക്കുറിച്ച്, ഞാന്‍ വേണമെങ്കില്‍ അവളെ ഇവിടെ കൊണ്ടു വന്ന് നിങ്ങളോട് സോറി പറയിപ്പിക്കാമെന്നായിരുന്നു. സാരമില്ല, വിട്ടുകള എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹവും ആ വിഷയത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. അതേക്കുറിച്ചൊന്നും ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതൊന്നും ജീവിതത്തില്‍ നടന്നിട്ടില്ല എന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം'' എന്നും അവര്‍ പറയുന്നു.

Sindhu Krishna, Ahaana Krishna
വ്യൂസ് കൂട്ടാന്‍ എന്റെ ചിത്രവും പേരും; നിര്‍ത്തിയില്ലെങ്കില്‍ കേസ് കൊടുക്കും; യൂട്യൂബര്‍ക്കെതിരെ ഹന്‍സിക കൃഷ്ണ
Sindhu Krishna, Ahaana Krishna
'പല തരം സൈക്കോകളെ കണ്ടിട്ടുണ്ട്, പക്ഷെ ഇത്...'; അയാളുടെ കാര്‍ ഞങ്ങളെ പിന്തുടരുകയായിരുന്നു; ഞെട്ടിക്കുന്ന അനുഭവം പങ്കിട്ട് അവന്തിക
Sindhu Krishna, Ahaana Krishna
'എ' സർട്ടിഫിക്കറ്റ്, ടിവികെ പരാമർശങ്ങൾ നീക്കി; മതപരമായ പദങ്ങൾ മ്യൂട്ട് ചെയ്യാനും നിർദേശം, 'ജന നായകൻ' വരുന്നത് 12 കട്ടുകളോടെ
Summary

Sindhu Krishna comes in support daughter Ahaana Krishna. Says she needs her in her life.

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com