ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

കാമാത്തിപുരത്തെ ഗംഗുഭായ് വരുന്നു; ബന്‍സാലി- ആലിയ ഭട്ട് ചിത്രം റിലീസ് പ്രഖ്യാപിച്ചു

റെഡ് സ്ട്രീറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ മാഫിയ ക്വീന്‍ ഗംഗുഭായിയായാണ് ആലിയ ഭട്ട് ചിത്രത്തില്‍ അഭിനയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്തിയാവാടിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി ആറിനാണ് ചിത്രം തിയറ്ററില്‍ എത്തുക.  റെഡ് സ്ട്രീറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ മാഫിയ ക്വീന്‍ ഗംഗുഭായിയായാണ് ആലിയ ഭട്ട് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

എന്റെ ഹൃദയത്തിന്റേയും ആത്മാവിന്റേയും ഒരു ഭാഗം എന്ന കുറിപ്പിനൊപ്പമാണ് ആലിയ റിലീസ് പ്രഖ്യാപിച്ചത്. നേരത്തെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തിയറ്ററുകളിലൂടെ മാത്രമേ ചിത്രം റിലീസ് ചെയ്യുകയൊള്ളൂവെന്ന് നിര്‍മാതാക്കളായ പെന്‍ സ്റ്റുഡിയോസ് വ്യക്തമാക്കി. തിയറ്ററുകള്‍ വീണ്ടും സജീവമാകാന്‍ കുടങ്ങിയതോടെയാണ് റിലീസ് പ്രഖ്യാപിച്ചത്. 

മുംബൈയിലെ റെഡ് സ്ട്രീറ്റായ കാമാത്തിപുര അടക്കിവാണിരുന്ന ഗംഗുഭായിയുടെ ജീവിത ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനംചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്‌റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്‌ലാന്‍ഡ്‌സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT