Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

ഇന്നത്തെ നക്ഷത്രഫലം – 11-10-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രണയകാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ധനലാഭത്തിന് സാധ്യതയുണ്ട്. ദൂര യാത്രയ്ക്ക് അവസരം തെളിയും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കും. ഭൂമി സംബന്ധമായ തർക്കത്തിൽ അനുകൂലമായ പുരോഗതിയുണ്ടാകും. വിവാഹവുമായി ബന്ധപ്പെട്ട സന്തോഷവാർത്ത അറിയും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കും. കലാരംഗത്തു പുതിയ അവസരങ്ങൾ ലഭിക്കും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കും. ആഗ്രഹിച്ചിരുന്ന ഒരു യാത്ര ചെയ്യും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തും. സുഹൃത്തിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റത്തിന് അനുകൂലമായ കാലമാണ്. പ്രധാനപ്പെട്ട ഒരു കരാറിൽ ഒപ്പുവയ്ക്കും. ശത്രുക്കളുടെ നീക്കങ്ങളെ കരുതലോടെ നേരിടണം. സാമൂഹിക പ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½) ]

വിവാഹാലോചനയിൽ അനുകൂലമായ മറുപടി ലഭിക്കും. വീട്ടുമാറ്റവുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടുപോകും. മക്കളുടെ നേട്ടം അഭിമാനത്തിന് കാരണമാകും. വിലപ്പെട്ട ഒരു സമ്മാനം ലഭിക്കും

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ പു രോഗതിയുണ്ടാകും. പുതിയൊരു നിക്ഷേപത്തെ ക്കുറിച്ച് ആലോചിക്കും. സഹപ്രവർത്തകന്റെ പെരുമാറ്റത്തിൽ ജാഗ്രത പാലിക്കണം. അകന്നു കഴിഞ്ഞ ഒരാളുമായി സൗഹൃദം പുന:സ്ഥാപിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

വീടിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ കഴിയും. ചികി ത്സയിലുള്ള ബന്ധുവിന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും. വിദേശത്തുനിന്നുള്ള ജോലി സം ബന്ധമായ വിവരം പ്രതീക്ഷ നൽകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം വർധിക്കും. കൃഷിയിൽനിന്ന് പ്രതീക്ഷിച്ച നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. സഹോദരന് അനുകൂലമായ ഒരു വാർത്ത ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ മാറും. കടവുമായി ബന്ധപ്പെട്ട് ആശ്വാസം ലഭിക്കും. വ്യാപാരത്തിൽ പുതിയ സാധ്യതകൾ തെളിയും. പ്രധാനപ്പെട്ട ഒരു പ്രശ്നത്തിന് പരിഹാരം ഉണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കായികരംഗത്തുള്ളവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. കുടുംബസ്വത്ത് സംബന്ധിച്ച രേഖകൾ കൈവശം ലഭിക്കും. ജീവിതപങ്കാളിയുടെ നേട്ടം സന്തോഷം പകരും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ സംരംഭത്തിനായി സാമ്പത്തിക സഹായം ലഭിക്കാ ൻ സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് അംഗീകാരം നേടും. വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം.

Daily Horoscope
അരിയാഹാരം ഒരു നേരം മാത്രം, ബ്രഹ്മചര്യം നിര്‍ബന്ധം; നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?
Daily Horoscope
എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?
Daily Horoscope
ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?
Summary

Daily Horoscope Today's Rashi Phalam October 11

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com